രാജിക്കു കാരണം ഹെെക്കോടതി പരാമർശങ്ങൾ; നാളെ തന്നെ സുപ്രീംകോടതിയെ സമീപിക്കും: തോമസ് ചാണ്ടി

മുഖ്യമന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും തന്നോട് മാറി നിൽക്കാൻ പറഞ്ഞിട്ടില്ല. അവർക്ക് മടിയായിരുന്നു. മാറി നിൽക്കട്ടെയെന്നെ ഞാനാണ് അങ്ങോട്ട് ചോദിച്ചത്. പിന്നീട് മുഖ്യമന്ത്രി സമ്മതം തന്നു. എൻസിപിയുടെ മന്ത്രിസ്ഥാനം ഒഴിച്ചിടാമെന്ന് വാക്കു നൽകിയിട്ടുണ്ട്- തോമസ് ചാണ്ടി പറഞ്ഞു.

രാജിക്കു കാരണം ഹെെക്കോടതി പരാമർശങ്ങൾ; നാളെ തന്നെ സുപ്രീംകോടതിയെ സമീപിക്കും: തോമസ് ചാണ്ടി

ഹെെക്കോടതിയുടെ പരാമർശങ്ങളാണ് തന്റെ രാജിയിലേക്ക് നയിച്ചതെന്ന് തോമസ് ചാണ്ടി. തനിക്കെതിരായ ആരോപണങ്ങളിൽ ഒരു ശതമാനം പോലും സത്യമില്ല. ​ഹെെക്കോടതിയുടെ പരാമർശങ്ങൾക്കെതിരേ സുപ്രീംകോടതിയെ സമീപിക്കും. നാളെ തന്നെ സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും ആലപ്പുഴയിലെ വസതിയിൽ വാർത്താ സമ്മേളനത്തിൽ തോമസ് ചാണ്ടി വ്യക്തമാക്കി.

സുപ്രീംകോടതി കുറ്റവിമുക്തനാക്കിയാൽ താൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസഭയിലേക്ക് മടങ്ങിയെത്തുമെന്നും തോമസ് ചാണ്ടി പറഞ്ഞു. ഹെെക്കോടതിയുടെ പരാമർശങ്ങൾ സുപ്രീംകോടതി നീക്കം ചെയ്താൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. പാർട്ടിക്കു വേണ്ടി മന്ത്രിസ്ഥാനം ഒഴിച്ചിട്ടിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. തനിക്കു മുമ്പ് എൻസിപിയുടെ മറ്റൊരു എംഎൽഎയായ എ കെ ശശീന്ദ്രൻ കുറ്റവിമുക്തനായാൽ അയാൾ മന്ത്രിയായേക്കാമെന്നും സ്ഥാനമൊഴിഞ്ഞ് മണിക്കൂറുകൾക്കകം തോമസ് ചാണ്ടി പ്രതികരിച്ചു.

കരുവേലിപ്പാടത്ത് തന്റെ പേരിൽ ഒരു സെന്റ് ഭൂമി പോലും ഇല്ല. മാർത്താണ്ഡം കായൽ താൻ നികത്തിയിട്ടില്ല. കർഷകർക്ക് സഞ്ചരിക്കാനായി വഴി മണ്ണിട്ട് വൃത്തിയാക്കുകയായിരുന്നു. ആലപ്പുഴ ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ തെറ്റുകളുണ്ട്. ധൃതിപിടിച്ച് റിപ്പോർട്ട് സമർപ്പിച്ചതു കൊണ്ടാണ് തെറ്റ് സംഭവിച്ചത്. ക്ഷമിക്കാൻ പറ്റാത്ത തെറ്റുകളാണ് ഇത്.

മുഖ്യമന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും തന്നോട് മാറി നിൽക്കാൻ പറഞ്ഞിട്ടില്ല. അവർക്ക് മടിയായിരുന്നു. മാറി നിൽക്കട്ടെയെന്നെ ഞാനാണ് അങ്ങോട്ട് ചോദിച്ചത്. പിന്നീട് മുഖ്യമന്ത്രി സമ്മതം തന്നു. എൻസിപിയുടെ മന്ത്രിസ്ഥാനം ഒഴിച്ചിടാമെന്ന് വാക്കു നൽകിയിട്ടുണ്ട്- തോമസ് ചാണ്ടി പറഞ്ഞു.

ബിസിനസ്സിലെ നഷ്ടങ്ങൾ കാര്യമാക്കാതെയാണ് താൻ ഇവിടെ മന്ത്രിയായി സ്ഥാനമേറ്റെടുത്തത്. സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിക്കാനായാൽ ഈ നഷ്ടങ്ങൾ കാര്യമാക്കുന്നില്ലെന്നും തോമസ് ചാണ്ടി വ്യക്തമാക്കി. അതേസമയം, കളക്ടറുടെ റിപ്പോർട്ടിലെ തെറ്റുകൾ എന്തെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയാൻ തോമസ് ചാണ്ടി തയ്യാറായില്ല. അതൊക്കെ ജനങ്ങൾക്ക് മനസ്സിലാകുമെന്ന് അദ്ദേഹം പറഞ്ഞു.

Read More >>