സിറിയയില്‍ യുഎസ് സൈനിക നടപടി; അറുപതോളം മിസൈലുകള്‍ ആക്രമണം നടത്തി; ദേശസുരക്ഷ കണക്കിലെടുത്തെന്ന് ട്രംപ്

സിറിയയില്‍ രാസായുധ ആക്രമണം നടന്നത് കൊണ്ടാണ് അടിയന്തര നടപടിയെന്നാണ് അമേരിക്കയുടെ വിശദീകരണം. വിമതമേഖലകളില്‍ സിറിയന്‍ സര്‍ക്കാര്‍ രാസായുധ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ആക്രമണം. ഷായിരത്ത് വ്യോമതാവളത്തിന് സമീപമാണ് ആക്രമണം നടന്നത്.

സിറിയയില്‍ യുഎസ് സൈനിക നടപടി; അറുപതോളം മിസൈലുകള്‍ ആക്രമണം നടത്തി; ദേശസുരക്ഷ കണക്കിലെടുത്തെന്ന് ട്രംപ്

സിറിയയില്‍ ബാഷര്‍ അല്‍ അസദ് ബരണകൂടത്തിനെതിരെ അമേരിക്കയുടെ സൈനിക നടപടി. വിമാനങ്ങളില്‍ നിന്ന് അറുപതിലേറെ ടോമോഹാക് മിസാലുകള്‍ അമേരിക്ക വര്‍ഷിച്ചു. ഷായിരത്ത് വ്യോമതാവളത്തിന് നേരെയാണ് അമേരിക്കന്‍ ആക്രമണം. വിമതമേഖലകളില്‍ സിറിയന്‍ സര്‍ക്കാര്‍ രാസായുധ ആക്രമണം നടത്തിയതിനു പിന്നാലെയാണ് അമേരിക്കയുടെ സൈനികനടപടി. സിറിയന്‍ സര്‍ക്കാരിന്റെ ആക്രമണത്തില്‍ എണ്‍പതോളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

സൈനിക നടപടി രാസായുധ ആക്രമണത്തിനുള്ള തിരിച്ചടിയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. തിരിച്ചടി ദേശീയ സുരക്ഷാ താത്പര്യം മുന്‍ നിര്‍ത്തിയാണ് സൈനിക നടപടി. സിറിയന്‍ സര്‍ക്കാര്‍ നടത്തുന്ന കൂട്ടക്കുരുതി തടയാന്‍ രാജ്യാന്തര സമൂഹം ഇടപെടണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

സിറിയയ്ക്ക് നേരെ സൈനിക നടപടിയുണ്ടാകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. സിറിയയുടെ ഭാവിയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് ഒരു പങ്കുമില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ പറഞ്ഞിരുന്നു. അസദിനെ നീക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സൈനിക നടപടിയ്ക്ക് മുന്നോടിയായി പെന്റഗണും വൈറ്റ്ഹൗസും തമ്മില്‍ അന്തമി കൂടിയാലോചനകള്‍ നടന്നിരുന്നു.

എന്നാല്‍ അസദി ഭരണകൂടത്തെ പുറത്താക്കുന്നത് തങ്ങളുടെ പ്രധാന അജണ്ടയില്‍ വരുന്ന കാര്യമല്ലെന്നായിരുന്നു യു എസ് പറഞ്ഞിരുന്നത്. രാസായുധ പ്രയോഗമാണ് അമേരിക്കയുടെ നിലപാടില്‍ മാറ്റം വരുത്തിയതെന്നാണ് സൂചന. സിറയിന്‍ ഭരണകൂടത്തിനു നല്‍കുന്ന പിന്തുണ പുനഃപരിശോധിക്കണമെന്ന് റഷ്യയോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നു.