മാഞ്ചസ്റ്റർ സ്ഫോടനം: ബ്രിട്ടനില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

മാഞ്ചസ്റ്ററില്‍ 22 പേരുടെ മരണത്തിനിടയാക്കിയ പൊട്ടിത്തെറിക്കു പിന്നാലെ പ്രധാനമന്ത്രി തെരേസ മേയുടെ അദ്ധ്യക്ഷതയില്‍ അടിയന്തിര യോഗം ചേര്‍ന്നിരുന്നു.

മാഞ്ചസ്റ്റർ സ്ഫോടനം: ബ്രിട്ടനില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശംമാഞ്ചസ്റ്റര്‍ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടനില്‍ അതീവ ജാഗ്രതാ നിര്‍ദേശം. സംഗീത പരിപാടികള്‍ക്കും കായിക മത്സരങ്ങള്‍ക്കും കനത്ത സുരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇനിയൊരക്രമണമുണ്ടാകാനുള്ള സാധ്യത പരിഗണിച്ചാണ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പ്രധാനപ്പെട്ട സ്ഥലങ്ങളിലെ സുരക്ഷാ ചുമതലയില്‍നിന്നും പോലീസിനെ മാറ്റി സൈനികരെ നിയോഗിക്കാനാണ് തീരുമാനം.

മാഞ്ചസ്റ്ററില്‍ 22 പേരുടെ മരണത്തിനിടയാക്കിയ പൊട്ടിത്തെറിക്കു പിന്നാലെ പ്രധാനമന്ത്രി തെരേസ മേയുടെ അദ്ധ്യക്ഷതയില്‍ അടിയന്തിര യോഗം ചേര്‍ന്നിരുന്നു. തിങ്കളാഴ്ചത്തെ സ്‌ഫോടനത്തിനു പിന്നിലുള്ളവര്‍ ഇനിയും അക്രമത്തിനു മുതിര്‍ന്നേക്കാമെന്നു യോഗം വിലയിരുത്തി.

ഇതിനു മുമ്പ് 2007 ജൂണില്‍ തീവ്രവാദ ഭീഷണി കണക്കിലെടുത്ത് ബ്രിട്ടനില്‍ വലിയതോതിലുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.

Read More >>