എ കെ ജി സെന്ററില്‍ യച്ചൂരിയ്ക്ക് നേരെ ആര്‍ എസ് എസ് ആക്രമണം; മൂന്നുപേര്‍ അറസ്റ്റില്‍

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി വാര്‍ത്താസമ്മേളനം നടത്താനിരുന്ന വേദിയിലേക്കായിരുന്നു ഹിന്ദുസേന എന്ന പേരില്‍ ആക്രമകാരികള്‍ കടന്നുകയറിയത്. രണ്ട് പേരാണ് ആക്രമണത്തിന് മുതിര്‍ന്നത്. ഒരാളെ പൊലീസ് പിടികൂടി. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു

എ കെ ജി സെന്ററില്‍ യച്ചൂരിയ്ക്ക് നേരെ ആര്‍ എസ് എസ് ആക്രമണം; മൂന്നുപേര്‍ അറസ്റ്റില്‍

സിപിഐഎം ജനറല്‍ സെക്രട്ടറിയെ ദല്‍ഹിയിലെ ഗോള്‍ മാര്‍ക്കറ്റിനടുത്തുള്ള എകെജി ഭവനില്‍ ആര്‍ എസ് എസ് ആക്രമണം. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി വാര്‍ത്താസമ്മേളനം നടത്താനിരുന്ന വേദിയിലേക്കായിരുന്നു ഹിന്ദുസേന എന്ന പേരില്‍ അക്രമകാരികള്‍ കടന്നുകയറിയത്. മൂന്ന് പേരാണ് ആക്രമണത്തിന് മുതിര്‍ന്നത്. യച്ചൂരിയെ കയ്യേറ്റം ചെയ്യാനുള്ള ശ്രമത്തിനിടെ മൂന്നുപേരെയും സുരക്ഷാസേന പിടികൂടി പൊലീസിന് കൈമാറി. കനത്ത സുരക്ഷാ സംവിധാന മേഖലയായ പാര്‍ലമെന്റില്‍ നിന്ന് 600 മീറ്റര്‍ മാത്രമുള്ള എ കെ ജി ഭവനും അതീവ സുരക്ഷിത മേഖലയാണ്. ഇങ്ങനെയൊരു നീക്കമുണ്ടായപ്പോള്‍ അത് മുന്‍കൂട്ടി അറിയാന്‍ ഇന്റലിജന്‍സിന് അറിയാന്‍ കഴിയാതെ വന്നത് ഇന്റലിജന്‍സ് വീഴ്ച്ചയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

എ കെ ജി ഭവനിനു മുമ്പില്‍ ദല്‍ഹി പൊലീസിന്റെ സുരക്ഷ സംവിധാനമുണ്ട്. ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ പഞ്ചാബ് തീവ്രവാദികളുടെ ഭീഷണിയെത്തുടര്‍ന്നാണ് അവിടെ അതീവ സുരക്ഷാ മേഖലയാക്കിയത്. യച്ചൂരി നടത്താനിരുന്ന പത്രസമ്മേളനത്തില്‍ പറയാനുള്ളത് കശാപ്പ് നിരോധവുമായി ബന്ധപ്പെട്ടുള്ള വിഷയമായിരുന്നു. ഇതാണ് സംഘപരിവാറിനെ പ്രകോപിതരാക്കിയത്. മുമ്പ് കണ്ണൂരിലെ ആര്‍ എസ് എസ്- സിപിഐഎം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അക്രമികള്‍ യച്ചൂരിയുടെ കാറിന് നേരെ കല്ലെടുത്ത് ഇടിച്ചിരുന്നു.