ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ പൊലീസ് അതിക്രമം; സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടങ്ങി; സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തം

രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ലോകസ്ഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മലപ്പുറം ജില്ലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യുഡിഎഫും ബിജെപിയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ പൊലീസ് അതിക്രമം; സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടങ്ങി; സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തം

പൊലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയ ജിഷ്ണു പ്രണോയയിടെ അമ്മയേയും ബന്ധുക്കളേയും പൊലീസ് മര്‍ദ്ദിച്ചതിലും അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും സംസ്ഥാനത്ത് പ്രഖ്യാപിച്ച 12 മണിക്കൂര്‍ ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് ആര് വരെയാണ് ഹര്‍ത്താല്‍. ആവശ്യ സര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മലപ്പുറം ജില്ലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

കെഎസ്ആര്‍ടിസിയും സര്‍വ്വീസ് നടത്തുന്നില്ല.തിരുവനന്തപുരം ആര്‍സിസിയിലേക്ക് കെഎസ്ആര്‍ടിസി സമാന്തര സര്‍വ്വീസ് നടത്തുന്നുണ്ട്. പല ജില്ലകളിലും യാത്രക്കാരെ പൊലീസ് വിവിധ വാഹനങ്ങളില്‍ എത്തിക്കുന്നുണ്ട്. ആദ്യ മണിക്കൂറുകളില്‍ ഹര്‍ത്താല്‍ സമാധാനപരമാണ്.

ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനമൊട്ടാകെ ഇന്നലെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇന്നും ചില സംഘടനകള്‍ പ്രതിഷേധ മാര്‍ച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇന്നത്തെ പിഎസ്‌സി പരീക്ഷയ്ക്ക് മാറ്റമില്ലെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചിട്ടുണ്ട്. എം.ജി, കേരള, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വ്വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. ആരോഗ്യ സര്‍വകലാശാലയും പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. കൊച്ചി ശാസ്ത്ര- സാങ്കേതിക സര്‍വ്വകലാശാല പരീക്ഷകളും അഭിമുഖങ്ങളും മാറ്റി. എസ്എസ്എല്‍സി, പ്ലസ്ടു മൂല്യനിര്‍ണയ ക്യാംപുകളും നാളത്തേക്കു മാറ്റി.

ഇന്നലെ രാവിലെ ഡിജിപി ഓഫീസിനു മുന്നില്‍ സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും നേരെ പൊലീസ് നടത്തിയ അതിക്രമത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഡിജിപി ഓഫീസിനു മുന്നില്‍ സമരം ചെയ്യാന്‍ അനുവദിക്കില്ലെന്ന പൊലീസ് നിലപാടിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയ അമ്മയേയും ബന്ധുക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

Read More >>