മിഷേലിന്റെ മരണം; യുവാവിനെ ആത്മഹത്യ പ്രേരണയ്ക്കു പൊലീസ് അറസ്റ്റു ചെയ്തു: പ്രതിയില്‍ നിന്നും യുവതി നേരിട്ടത് കടുത്ത മാനസിക സമ്മര്‍ദ്ദമെന്നു പൊലീസ്

ചോദ്യം ചെയ്യലില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി മിഷേലിനെ കൂടുതല്‍ പരിചയമുണ്ടെന്ന് ക്രോണിന്‍ വെളിപ്പെടുത്തിയതായാണ് വിവരം. എന്നാല്‍, കുറച്ചുനാളായി മിഷേല്‍ അകലാന്‍ ശ്രമിച്ചെന്നും ഇതേത്തുടര്‍ന്ന് തര്‍ക്കങ്ങളുണ്ടായെന്നും യുവാവ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. മിഷേലിന്റെ ഫോണിലേക്ക് അവസാനം വന്ന കോള്‍ ക്രോണിന്റെതാണെന്ന് കണ്ടെത്തിയിരുന്നു. മിഷേലിനെ കാണാതായതിന് തലേന്ന് അയച്ച സന്ദേശത്തില്‍, മിഷേലിനെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു.

മിഷേലിന്റെ മരണം; യുവാവിനെ ആത്മഹത്യ പ്രേരണയ്ക്കു പൊലീസ് അറസ്റ്റു ചെയ്തു: പ്രതിയില്‍ നിന്നും യുവതി നേരിട്ടത് കടുത്ത മാനസിക സമ്മര്‍ദ്ദമെന്നു പൊലീസ്

കൊച്ചിയില്‍ സി എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ (18) മരണം ആത്മഹത്യയാണെന്നു പൊലീസ്. മിഷേലിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതിന് പെണ്‍കുട്ടിയുടെ അകന്ന ബന്ധുവായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഢില്‍ ജോലി ചെയ്യുന്ന പിറവം സ്വദേശി ക്രോണിന്‍ (27) ആണ് അറസ്റ്റിലായത്.

ക്രോണിനെ കഴിഞ്ഞ ദിവസം രാവിലെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്തിരുന്നു. മിഷേലിനെ കാണാതായതിനു തലേന്ന് ക്രോണിന്റെ ഫോണില്‍ നിന്ന് മിഷേലിന് 57 സന്ദേശങ്ങള്‍ അയയ്ക്കുകയും നാലു തവണ വിളിക്കുകയും ചെയ്തിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. മിഷേലിന്റെ ഫോണിലേക്ക് ഇയാള്‍ നിരന്തരം വിളിച്ചിരുന്നതായി മിഷേലിന്റെ സുഹൃത്തും മൊഴിനല്‍കിയിരുന്നു. പേടിച്ചിട്ടാണ് ഫോണെടുക്കുന്നതെന്ന് മിഷേല്‍ പറഞ്ഞതായും സുഹൃത്തു പറഞ്ഞിരുന്നു.

ചോദ്യം ചെയ്യലില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി മിഷേലിനെ കൂടുതല്‍ പരിചയമുണ്ടെന്ന് ക്രോണിന്‍ വെളിപ്പെടുത്തിയതായാണ് വിവരം. എന്നാല്‍, കുറച്ചുനാളായി മിഷേല്‍ അകലാന്‍ ശ്രമിച്ചെന്നും ഇതേത്തുടര്‍ന്ന് തര്‍ക്കങ്ങളുണ്ടായെന്നും യുവാവ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. മിഷേലിന്റെ ഫോണിലേക്ക് അവസാനം വന്ന കോള്‍ ക്രോണിന്റെതാണെന്ന് കണ്ടെത്തിയിരുന്നു. മിഷേലിനെ കാണാതായതിന് തലേന്ന് അയച്ച സന്ദേശത്തില്‍, മിഷേലിനെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു.

ക്രേണില്‍ നിന്നും തനിക്കു നേരേയുണ്ടായ കടുത്ത മാനസിക സമ്മര്‍ദ്ദമാണ് മിഷേലിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നു പൊലീസ് കരുതുന്നത്.തുടര്‍ന്ന് ഫോണ്‍ സന്ദേശങ്ങളുടെയും കോളുകളുടെയും അടിസ്ഥാനത്തില്‍ യുവാവിനെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഛത്തീസ്ഗഢിലെ ഒരു സ്ഥാപനത്തില്‍ ജനറല്‍ മാനേജരാണ് അറസ്റ്റിലായ ക്രോണിന്‍.

ഇതിനിടെ മിഷേല്‍ ഷാജിയുടെ മരണം സംബന്ധിച്ച്് അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് സര്‍വകക്ഷി കര്‍മസമിതി 14 ന് പിറവത്ത് ഹര്‍ത്താല്‍ നടത്തുമെന്നറിയിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പിറവം നഗരസഭാ പ്രദേശത്ത് കച്ചവട സ്ഥാപനങ്ങള്‍ തുറക്കില്ലെന്നും എന്നാല്‍ വാഹന ഗതാഗതത്തെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ടെന്നും സര്‍വ്വകക്ഷി കര്‍മ്മസമിതി അറിയിച്ചു.

ബുധനാഴ്ച കര്‍മസമിതി മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കാനും തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പിറവം പെരിയപ്പുറം എണ്ണയ്ക്കാപ്പിള്ളില്‍ ഷാജിയുടെ മകള്‍ മിഷേല്‍ ഷാജി(18)യെ എറണാകുളം വാര്‍ഫില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read More >>