മറൈന്‍ ഡ്രൈവില്‍ പൊലീസിനു വീഴ്ച പറ്റി; ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടി; നടപടിയെടുക്കാന്‍ വൈകിയാല്‍ പൊലീസിനെതിരെ നടപടിയെന്നും മുഖ്യമന്ത്രി

സ്ത്രീകളേയും പുരുഷന്‍മാരേയും ശിവസേനക്കാര്‍ അടിച്ചോടിച്ചെന്നും ആ സമയത്ത് പൊലീസിൻ്റെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര കുറ്റമാണെന്നും പിണറായി വ്യക്തമാക്കി. വിഷയത്തില്‍ പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്നും പൊലീസ് ശിവസേനക്കാരെ തടഞ്ഞില്ലെന്നും പിണറായി പറഞ്ഞു.

മറൈന്‍ ഡ്രൈവില്‍ പൊലീസിനു വീഴ്ച പറ്റി; ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടി; നടപടിയെടുക്കാന്‍ വൈകിയാല്‍ പൊലീസിനെതിരെ നടപടിയെന്നും മുഖ്യമന്ത്രി

കൊച്ചി മറൈന്‍ഡ്രൈവിലെ ശിവസേനയുടെ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ച പറ്റിയതായി മുഖ്യന്ത്രി പിണറായി വിജയന്‍. അക്രമം കാണിച്ച ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നടപടിയെടുക്കാന്‍ വൈകിയാല്‍ പൊലീസിനെതിരെയും നടപടി സ്വീകരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

സ്ത്രീകളേയും പുരുഷന്‍മാരേയും ശിവസേനക്കാര്‍ അടിച്ചോടിച്ചെന്നും ആ സമയത്ത് പൊലീസിൻ്റെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര കുറ്റമാണെന്നും പിണറായി വ്യക്തമാക്കി. വിഷയത്തില്‍ പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്നും പൊലീസ് ശിവസേനക്കാരെ തടഞ്ഞില്ലെന്നും പിണറായി പറഞ്ഞു. സംഭവത്തില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Read More >>