വാടക പരാമര്‍ശം; സഭയില്‍ പ്രതിപക്ഷ ബഹളം: ബിജെപിക്കെതിരെ സംസാരിക്കുമ്പോള്‍ പ്രതിപക്ഷം പ്രത്യേക മാനസികാവസ്ഥയിലാണെന്നു മുഖ്യമന്ത്രി

സഭയില്‍ മുഖ്യമന്ത്രിയുടെ പ്രതികരണത്തെ തുടര്‍ന്നു പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പിണറായി വിജയന്‍ നടത്തുന്ന മുഖ്യമന്ത്രിക്ക് ചേരാത്ത പരാമര്‍ശങ്ങളാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആര്‍എസ്എസിനും ശിവസേനക്കെതിരെയും സംസാരിക്കുമ്പോഴുള്ള അസഹിഷ്ണുതയാണ് പ്രതിപക്ഷത്തുനിന്നും കാണുന്നതെന്നു മുഖ്യമന്ത്രിയും മറുപടി പറഞ്ഞു.

വാടക പരാമര്‍ശം; സഭയില്‍ പ്രതിപക്ഷ ബഹളം: ബിജെപിക്കെതിരെ സംസാരിക്കുമ്പോള്‍ പ്രതിപക്ഷം പ്രത്യേക മാനസികാവസ്ഥയിലാണെന്നു മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ 'വാടക' പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേളയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് മുഖ്യമന്ത്രി നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടത്. പ്രതിപക്ഷ അംഗങ്ങള്‍ പ്ലക്കാര്‍ഡുകളുയര്‍ത്തിയാണു സഭയിൽ പ്രതിഷേധിച്ചത്.

എന്നാല്‍ ശിവസേനക്കെതിരെയും ബിജെപിക്കെതിരെയും സംസാരിക്കുമ്പോള്‍ പ്രത്യേക മാനസികാവസ്ഥയാണ് പ്രതിപക്ഷത്തു നിന്നു കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിന് പിന്നില്‍ കോണ്‍ഗ്രസ് വാടകക്കെടുത്തവരാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം പിന്‍വലിക്കണമെന്നാണു പ്രതിപക്ഷത്തിന്റെ ആവശ്യം.

സഭയില്‍ മുഖ്യമന്ത്രിയുടെ പ്രതികരണത്തെ തുടര്‍ന്നു പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പിണറായി വിജയന്‍ നടത്തുന്ന മുഖ്യമന്ത്രിക്ക് ചേരാത്ത പരാമര്‍ശങ്ങളാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആര്‍എസ്എസിനും ശിവസേനക്കെതിരെയും സംസാരിക്കുമ്പോഴുള്ള അസഹിഷ്ണുതയാണ് പ്രതിപക്ഷത്തുനിന്നും കാണുന്നതെന്നു മുഖ്യമന്ത്രിയും മറുപടി പറഞ്ഞു.

തങ്ങള്‍ക്കു പ്രവര്‍ത്തിക്കാന്‍ പിണറായി വിജയന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നു പ്രതിപക്ഷം പറഞ്ഞു. ഇതിനിടെ സംവാദങ്ങളില്‍ സ്പീക്കറുടെ ഇടപെടിലുണ്ടായി. ഇത് ചോദ്യോത്തര വേളയാണെന്നും സംവാദത്തിനുള്ള സ്ഥലമായി കാണരുതെന്നും സ്പീക്കര്‍ പറഞ്ഞു. തുടര്‍ന്നു മുഖ്യമന്ത്രി പരാമര്‍ശം പിന്‍വലിക്കുകയോ സ്പീക്കര്‍ ഇത് രേഖകളില്‍ നിന്ന് നീക്കുകയോ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷ എംഎല്‍എമാര്‍ സഭ വിട്ടുപോയി.

Read More >>