ലോകരാജ്യങ്ങളെ ആശങ്കയിലാക്കി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ പുതിയ നീക്കം; തലസ്ഥാന നഗരത്തില്‍ നിന്ന് ആറു ലക്ഷം പേരെ ഒഴിപ്പിക്കാന്‍ ഉത്തരവ്

ഉത്തരകൊറിയയ്‌ക്കെതിരെ അമേരിക്ക നിലപാട് കടുപ്പിച്ചതോടെ കിം ജോങ് ഉന്‍ യുദ്ധത്തിനു തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുഎസുമായി സംഘര്‍ഷം മൂര്‍ഛിച്ചതോടെ കിം ജോങ് ഉന്‍ സൈനിക നടപടിയ്ക്ക് ഒരുങ്ങുന്നതായാണ് സൂചന. തലസ്ഥാനമായ പ്യോഗ്യാംങില്‍ നിന്നും 25 ശതമാനം പേരോട് ഒഴിഞ്ഞു പോകാന്‍ ഉത്തരകൊറിയന്‍ ഭരണകൂടം ഉത്തരവിട്ടതായി റഷ്യന്‍ മാദ്ധ്യമമായ 'പ്രവ്ദ' റിപ്പോര്‍ട്ട് ചെയ്തു

ലോകരാജ്യങ്ങളെ ആശങ്കയിലാക്കി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ പുതിയ നീക്കം; തലസ്ഥാന നഗരത്തില്‍ നിന്ന് ആറു ലക്ഷം പേരെ ഒഴിപ്പിക്കാന്‍ ഉത്തരവ്

ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോഗ്യാംങില്‍ നിന്നും ആറു ലക്ഷത്തോലം പേരോട് ഒഴിഞ്ഞുപോകാന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഉത്തരവിട്ടു. അടുത്തിടെ തുടര്‍ച്ചയായി ഉത്തര കൊറിയ നടത്തുന്ന ആണവപരീക്ഷണങ്ങള്‍ക്ക് പിന്നാലെയുള്ള വലുതും സുപ്രധാനവുമായ നടപടി ലോകരാജ്യങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. നഗരവാസികളില്‍ 25 ശതമാനം പേരോട് നഗരത്തില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ ഉത്തരകൊറിയന്‍ ഭരണകൂടം ഉത്തരവിട്ടതായി റഷ്യന്‍ മാദ്ധ്യമമായ 'പ്രവ്ദ' റിപ്പോര്‍ട്ട് ചെയ്തു.

ആളുകളെ ഒഴിപ്പിക്കുന്നത് എന്തിനെന്ന കാര്യത്തില്‍ വ്യക്തതയില്ല. അമേരിക്കയുമായുള്ള സംഘര്‍ഷം മൂര്‍ഛിച്ച സാഹചര്യത്തില്‍ കിം ജോങ് ഉന്‍ സൈനിക നടപടിയ്ക്ക് ഒരുങ്ങുന്നെന്ന സൂചനകളാണ് പുൂറത്തു വരുന്നത്. ആറാമത്തെ ആണവപരീക്ഷണത്തിനുള്ള തയ്യാറെടുപ്പിലാണ് ഉത്തര കൊറിയയെന്നും അതിന്റെ ഭാഗമായാണ് നീക്കമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അടുത്തിടെ ഉത്തരകൊറിയ നടത്തിയ ആണവപരീക്ഷണങ്ങളെ ആശങ്കയോടെയാണ് മറ്റു ലോകരാജ്യങ്ങള്‍ കണ്ടത്. ഇതിനിടെയാണ് ആളുകളെ ഒഴിപ്പിച്ചുള്ള പുതിയ പരീക്ഷണത്തെക്കുറിച്ചുള്ള വാര്‍ത്ത പ്രചരിക്കുന്നത്.

ഉത്തരകൊറിയയെ നിലയ്ക്കുനിര്‍ത്താന്‍ ചൈന സഹായിക്കുന്നില്ലെങ്കില്‍ നേരിട്ട് കൈകാര്യം ചെയ്യുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉത്തര കൊറിയയിലെ സുപ്രധാന ദിനമായ ഡോ ഓഫ് ദ സണ്‍ ആണ് സുപ്രധാന നടപടിയ്ക്കായി കിം ജോങ് ഉന്‍ തെരഞ്ഞെടുത്തിട്ടുള്ളത്. ഏതാനും വര്‍ഷം മുമ്പ് ഇതേ ദിവസമാണ് ഉത്തര കൊറിയ ദീര്‍ഘദൂര മിസൈല്‍ പരീക്ഷിച്ച് ലോകത്തെ ഞെട്ടിച്ചത്.

Read More >>