മന്ത്രി മണിക്കെതിരെ പെമ്പിളൈ ഒരുമൈയുടെ നിരാഹാരസമരത്തിനു തുടക്കം

മന്ത്രി മണി മൂന്നാറിലെത്തി തൊഴിലാളികളുടെ കാലുപിടിച്ച് മാപ്പുപറയുംവരെ സമരം തുടരുമെന്ന നിലപാടിലാണ് പെമ്പിളൈ ഒരുമൈ. മന്ത്രി രാജിവെയ്ക്കുക എന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നുണ്ട്.

മന്ത്രി മണിക്കെതിരെ പെമ്പിളൈ ഒരുമൈയുടെ നിരാഹാരസമരത്തിനു തുടക്കം

വൈദ്യുതി മന്ത്രി എംഎം മണിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് പെമ്പിളൈ ഒരുമൈയുടെ നിരാഹാരസമരം. നേതാക്കളായ ഗോമതി അഗസ്റ്റിന്‍, കൗസല്ല്യ തങ്കമണി എന്നിവരാണ് ഇന്നുമുതല്‍ നിരാഹാരസമരം ഇരിക്കുന്നത്.

മന്ത്രി മണി മൂന്നാറിലെത്തി തൊഴിലാളികളുടെ കാലുപിടിച്ച് മാപ്പുപറയുംവരെ സമരം തുടരുമെന്ന നിലപാടിലാണ് പെമ്പിളൈ ഒരുമൈ. മന്ത്രി രാജിവെയ്ക്കുക എന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നുണ്ട്.

മണി രണ്ടുതവണ ഖേദപ്രകടനം നടത്തിയെങ്കിലും മൂന്നാറിലെത്തി മാപ്പു പറയാതെ പിന്നോട്ടില്ലെന്നാണ് സമരക്കാരുടെ നിലപാട്.

തൊഴിലാളി സമരംകൊണ്ട് ആരെയും ബുദ്ധിമുട്ടിക്കില്ലെന്നും സംഘടനയുടെ നേതൃത്വനിരയിലുള്ളവര്‍ സമരം നയിക്കുമെന്നും ഗോമതി വ്യക്തമാക്കി.