പയ്യോളിയിലെ കുടുംബശ്രീ പ്രവര്‍ത്തകയുടെ ആത്മഹത്യ സദാചാര പൊലീസിന്റെ പീഡനം മൂലമെന്ന് ആരോപണം

ഫെബ്രുവരി എട്ടിനാണ് റൈഹാനത്ത് തൂങ്ങി മരിച്ചത്. മണിയൂരിലെ കുടുംബശ്രീയുടെ യോഗത്തിന് പോയി വന്ന റൈഹാനത്തിനെ ഭര്‍ത്താവിന്റെ ബന്ധുക്കളായ രണ്ട് പേര്‍ മാനസികമായി പീഡിപ്പിച്ചിരുന്നു. മരിക്കുന്നതിന്റെ തലേദിവസം രാത്രി ബന്ധുവും സുഹൃത്തും റൈഹാനത്തിന്റെ വീട്ടില്‍പ്പോയി അസഭ്യം പറഞ്ഞിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ഓട്ടോഡ്രൈവറായ യുവാവിന്റെ ഫോണ്‍ ബന്ധുവായ റഫീഖ് പിടിച്ചിരുന്നു. ഓട്ടോഡ്രൈവറെയും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു

പയ്യോളിയിലെ കുടുംബശ്രീ പ്രവര്‍ത്തകയുടെ ആത്മഹത്യ സദാചാര പൊലീസിന്റെ പീഡനം മൂലമെന്ന് ആരോപണം

കോഴിക്കോട് ജില്ലയിലെ പയ്യോളിയിലെ കുടുംബശ്രീ പ്രവര്‍ത്തകയായിരുന്ന റൈഹാനത്തിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ സദാചാര പൊലീസിന്റെ മാനസിക പീഡനമെന്ന് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

ഫെബ്രുവരി എട്ടിനാണ് റൈഹാനത്ത് തൂങ്ങി മരിച്ചത്. മണിയൂരിലെ കുടുംബശ്രീയുടെ യോഗത്തിന് പോയി വന്ന റൈഹാനത്തിനെ ഭര്‍ത്താവിന്റെ ബന്ധുക്കളായ രണ്ട് പേര്‍ മാനസികമായി പീഡിപ്പിച്ചിരുന്നു. റൈഹാനത്ത് യോഗത്തിന് പോകുമ്പോള്‍ വിളിച്ച ഓട്ടോ ഡ്രൈവറുമായി ബന്ധമാരോപിച്ചായിരുന്നു പീഡനം.

ഓട്ടോഡ്രൈവറായ യുവാവിന്റെ ഫോണ്‍ ബന്ധുവായ റഫീഖ് പിടിച്ചു വാങ്ങുകയും ഓട്ടോഡ്രൈവറെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മരിക്കുന്നതിന്റെ തലേദിവസം രാത്രി ബന്ധുവും സുഹൃത്തും റൈഹാനത്തിന്റെ വീട്ടില്‍പ്പോയി അസഭ്യം പറഞ്ഞിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. ഇവരുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്.

ഇത് സംബന്ധിച്ച് പത്ത് പേജുള്ള ആത്മഹത്യക്കുറിപ്പ് പൊലീസ് പരിശോധിച്ചിരുന്നു. ഇതില്‍ കാര്യങ്ങള്‍ വ്യക്തമായി എഴുതിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. റൈഹാനത്തിന്റെ മകന്‍ തലേദിവസമുണ്ടായ സംഭവത്തെക്കുറിച്ച് കൃത്യമായി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഈ മൊഴി പൊലീസ് മുഖവിലയ്ക്കെടുത്തില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

റൈഹാനത്തിന്റെ ആത്മഹത്യ സദാചാര പീഡനം മൂലമാണെന്നു സാഹചര്യത്തെളിവുകളിലൂടെ വ്യക്തമാണെന്ന് ആക്ഷന്‍ കമ്മിറ്റിയംഗമായ ഷിബു വ്യക്തമാക്കി. പൊലീസിന്റെ വാദങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സദാചാര പീഡനമുള്ളതായി അറിയില്ലെന്നും അന്വേഷണം തുടരുകയാണെന്നും പയ്യോളി എസ് ഐ ആഗേഷ് നാരദാന്യൂസിനോട് പറഞ്ഞു.

Read More >>