പാമ്പാടി നെഹ്‌റു കോളജ് അധികൃതര്‍ക്കെതിരെ പൊലീസ് നടപടിയില്ല; ജിഷ്ണുവിന്റെ മാതാപിതാക്കള്‍ നിരാഹാരസമരത്തിലേക്ക്

ജിഷ്ണുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തിലാണ് നിരാഹാരം. ജിഷ്ണുവിന്റെ മരണം സംബന്ധിച്ചു പൊലീസിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായെന്നു മാതാപിതാക്കള്‍ നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു.

പാമ്പാടി നെഹ്‌റു കോളജ് അധികൃതര്‍ക്കെതിരെ പൊലീസ് നടപടിയില്ല; ജിഷ്ണുവിന്റെ മാതാപിതാക്കള്‍ നിരാഹാരസമരത്തിലേക്ക്

പാമ്പാടി നെഹ്‌റു കോളജിലെ ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ ഡിജിപിയുടെ ഓഫീസിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. ഈ മാസം 27 മുതലാണ് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുകയെന്നും ജിഷ്ണുവിന്റെ മാതാപിതാക്കള്‍ അറിയിച്ചു.

ജിഷ്ണുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തിലാണ് നിരാഹാരം. ജിഷ്ണുവിന്റെ മരണം സംബന്ധിച്ചു പൊലീസിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായെന്നു മാതാപിതാക്കള്‍ നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു.

ജനുവരി ആറിന് വൈകിട്ടാണ് ജിഷ്ണുവിനെ ഹോസ്റ്റല്‍ കുളിമുറിയില്‍ തൂങ്ങി നിലയില്‍ കണ്ടെത്തിയത്. സംഭവദിവസം പരീക്ഷ കഴിഞ്ഞയുടന്‍ പ്രിന്‍സിപ്പലിന്റ ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ജിഷ്ണുവിന് മര്‍ദനമേറ്റതായി വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തിയിരുന്നു. പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും പിആര്‍ഒയും ചേര്‍ന്ന് ഒരു മണിക്കൂറോളം മാനസികമായി പീഡിപ്പിച്ചെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.

ജിഷ്ണുവിന്റെ മരണത്തില്‍ വ്യാപക പ്രതിഷേധമാണുണ്ടായത്. ഇതിന്റെ പ്രതികാര നടപടിയെന്നോണം ഒരു മാസമായി നെഹ്‌റു ഗ്രൂപ്പിന്റെ കീഴിലെ ലക്കിടി ജവഹര്‍ലാല്‍ കോളേജും പാമ്പാടി നെഹ്‌റു കോളേജും മാനേജ്‌മെന്റ് അടച്ചിട്ടു.

Read More >>