പാമ്പാടി നെഹ്‌റു കോളേജില്‍ വീണ്ടും വിദ്യാര്‍ത്ഥി സമരം.

രാവിലെ കോളേജ് ഗേറ്റ് അടച്ചിട്ടു കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങിയത്. കോളേജിലേക്ക് വന്ന കോളേജ് ബസ്സുകളും മറ്റും തിരിച്ചയച്ചു. സമരത്തെ തുടര്‍ന്ന് കോളേജിന് അവധി നല്‍കി.

പാമ്പാടി നെഹ്‌റു കോളേജില്‍ വീണ്ടും വിദ്യാര്‍ത്ഥി സമരം.

പാമ്പാടി നെഹ്‌റു കോളേജില്‍ വിദ്യാര്‍ത്ഥി സമരം . കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്നലെ സ്വശ്രയ കോളേജുകള്‍ അടച്ചിട്ടതിലും ജിഷ്ണുവിന്റെ മഹിജ നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ടുമാണ് ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സമരം തുടങ്ങിയത്. രാവിലെ കോളേജ് ഗേറ്റ് അടച്ചിട്ടു കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങിയത്. കോളേജിലേക്ക് വന്ന കോളേജ് ബസ്സുകളും മറ്റും തിരിച്ചയച്ചു. സമരത്തെ തുടര്‍ന്ന് കോളേജിന് അവധി നല്‍കി.

നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ അറസ്റ്റ്ചെയ്തതിനെ തുടര്‍ന്ന് സ്വാശ്രയ കോളേജുകള്‍ അടച്ചിട്ടതില്‍ പ്രതിഷേധിച്ച് എസ് എഫ് ഐയുടെ നേതൃത്വത്തില്‍ പാമ്പാടി കോളേജിലേക്ക് ഇന്നലെ മാര്‍ച്ച് നടത്തിയിരുന്നു. വിദ്യാര്‍ത്ഥികള്‍ പ്രതീതാക്തമായി ക്ലാസ്സെടുത്തും ഇന്നലെ പ്രതിഷേധിച്ചിരുന്നു.


Read More >>