ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും; വിനായകന് പ്രത്യേക പരാമര്‍ശമുണ്ടാകുമെന്ന് സൂചന

രാവിലെ പതിനൊന്നരയ്ക്കാണ് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം. സംവിധായകന്‍ പ്രിയദര്‍ശന്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്. മലയാളത്തില്‍ നിന്നും പത്തു ചിത്രങ്ങളാണ് പുരസ്‌കാര നിര്‍ണയത്തിനുള്ള അന്തിമപട്ടികയിലുള്ളത്.

ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും; വിനായകന് പ്രത്യേക പരാമര്‍ശമുണ്ടാകുമെന്ന് സൂചന

ദേശീയ ചലച്ചിത്രപുരസ്‌കാരം ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് പ്രഖ്യാപിക്കും. സംവിധായകന്‍ പ്രിയദര്‍ശന്‍ അധ്യക്ഷനായ ആറംഗ ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. കമ്മട്ടിപാടത്തിലെ അഭിനയത്തിന് വിനായകന് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിക്കുമെന്നാണ് സൂചന. മലയാളത്തില്‍ നിന്ന് ഒറ്റയാള്‍പാത, പിന്നെയും, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങള്‍ക്ക് വിവിധ വിഭാഗങ്ങളില്‍ പുരസ്‌കാര സാധ്യതയുണ്ട്.

മലയാളത്തില്‍ നിന്ന് പത്ത് ചിത്രങ്ങളാണ് 64മത് ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിനുള്ള അന്തിമപട്ടികയിലുള്ളത്. മഹേഷിന്റെ പ്രതികാരം, ഒറ്റയാള്‍, കമ്മട്ടിപ്പാടം, ഗപ്പി, കാടു പൂക്കുന്ന നേരം, പിന്നെയും, മിന്നാമിനുങ്ങ്, കാംബോജി, മാന്‍ഹോള്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നിവയാണ് അന്തിമപട്ടികയിലുള്ള മലയാള സിനിമകള്‍.

മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വിനായകന്റെ അഭിനയ മികവ് ദേശീയ പുരസ്‌കാര ജൂറിയെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് സൂചന. സംവിധായകന്‍ ആര്‍. എസ് വിമല്‍ ഉല്‍പ്പെട്ട ജൂറിയാണ് മലയാളത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്.

ബംഗാളി ചിത്രമായ മോണ്‍ചോര, ജോക്കര്‍, ഇരൈവി, ആണ്ടവന്‍ കട്ടാളെ, ധ്രുവങ്ങള്‍ പതിനാറ്, ശവരക്കത്തി, പിങ്ക്, ദംഗല്‍, നീരജ, എയര്‍ലിഫ്റ്റ്, തുടങ്ങിയ 86 ചിത്രങ്ങളും അന്തിമപട്ടികയിലസുണ്ട്. ചലച്ചിത്ര നിരൂപകനായ ജൂറിയാണ് നോണ്‍ഫീച്ചര്‍ വിഭാഗത്തില്‍ നിന്നുള്ള പുരസ്‌കാരങ്ങള്‍ നിര്‍ണയിക്കുന്നത്.