മലപ്പുറം വിധിയെഴുതി തുടങ്ങി; ജയം പ്രതീക്ഷിച്ച് മുന്നണികൾ;ആദ്യ മണിക്കൂറിൽ ഭേദപ്പെട്ട പോളിംഗ്

മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി. 13 .12 ലക്ഷം വോട്ടർമാർ പോളിംഗ് ബൂത്തിലെത്തും. ഒമ്പത് പേരാണ് മത്സരരംഗത്തുള്ളത്.

മലപ്പുറം വിധിയെഴുതി തുടങ്ങി; ജയം പ്രതീക്ഷിച്ച് മുന്നണികൾ;ആദ്യ മണിക്കൂറിൽ ഭേദപ്പെട്ട പോളിംഗ്

മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി. ആദ്യ മണിക്കൂറിൽ ഭേദപ്പെട്ട പോളിംഗ് ആണെന്നാണ് റിപ്പോർട്ട്. ഒരു മണിക്കൂർ പിന്നിട്ടപ്പോൾ 5.3 ശതമാനം പേർ വോട്ട് ചെയ്തെന്നാണ് വിവരം. 13. 12 ലക്ഷം വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. വൈകിട്ട് ആറു മണി വരെയാണ് പോളിംഗ്.

യുഡിഎഫ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടി, എൽഡിഎഫ് സ്ഥാനാർത്ഥി എം ബി ഫൈസൽ,മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ,സിപിഐഎം നേതാവ് ടി കെ ഹംസ എന്നിവർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

ഭൂരിപക്ഷം കൂടുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതീക്ഷ പ്രകടിപ്പിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി എം ബി ഫൈസലും വിജയപ്രതീക്ഷ പങ്ക് വെച്ചു. 2004 ലെ ഫലം ആവർത്തിക്കുമെന്നായിരുന്നു ടി കെ ഹംസയുടെ പ്രതികരണം. ജിഷ്ണു കേസ് ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എൻ ശ്രീപക്രാശാണ് ബിജെപിയുടെ സ്ഥാനാർത്ഥി. 1175 പോളിംഗ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനായി ക്രമീകരിച്ചിട്ടുള്ളത്. 35 മാതൃകാ ബൂത്തുകളും വനിതാ ഉദ്യോഗസ്ഥർ മാത്രമുള്ള 21 ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. 49അതീവ പ്രശ്ന ബൂത്തുകളും 31 പ്രശ്നബാധിത ബൂത്തുകളുമാണുള്ളത്.

ആവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാൻ 50 ശതമാനം റിസർവ്വ് മെഷീനുകളുണ്ട്. തകരാറ് മൂലം ഇതു വരെ 11 ബൂത്തുകളിലെ വോട്ടിംഗ് മെഷീനുകൾ മാറ്റിവെച്ചിട്ടുണ്ട്.

Read More >>