കുണ്ടറ പൊലീസ് ആത്മഹത്യയെന്നു ഉറപ്പിച്ച ഷാജിയുടെ മരണം കൊലപാതകം; പിടിയിലായത് ഭാര്യയും ബന്ധുക്കളും

ഷാജിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഈ കേസിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസ് അവഗണിച്ചിരുന്നു. കഴുത്ത് ഞെരിഞ്ഞാണ് ഷാജി മരിച്ചതെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

കുണ്ടറ പൊലീസ് ആത്മഹത്യയെന്നു ഉറപ്പിച്ച ഷാജിയുടെ മരണം കൊലപാതകം; പിടിയിലായത് ഭാര്യയും ബന്ധുക്കളും

കൊല്ലം കുണ്ടറയില്‍ ഷാജിയുടെ മരണം കൊലപാതകമാണെന്നു പുനരന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. ആദ്യ അന്വേഷണത്തില്‍ ആത്മഹത്യയെന്നു എഴുതിത്തള്ളിയ കേസാണ് പുനരന്വേഷണത്തില്‍ കൊലപാതകമാണെന്നു കണ്ടെത്തിയത്. ഷാജിയുടെ ഭാര്യ ആശയും രണ്ട് ബന്ധുക്കളും കേസില്‍ പിടിയിലായി.

ഷാജിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഈ കേസിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസ് അവഗണിച്ചിരുന്നു. കഴുത്ത് ഞെരിഞ്ഞാണ് ഷാജി മരിച്ചതെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. കുണ്ടറയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്തിയ കുണ്ടറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സബ് ഇന്‍സ്‌പെക്ടറുമാണ് ഷാജിയുടെ മരണവും നേരത്തെ ആത്മഹത്യയാണെന്ന് വിലയിരുത്തിയത്.

പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ നടത്തിയ പുനരന്വേഷണത്തിലാണ് കൊലപാതകം വെളിച്ചത്തുവന്നത്.കുണ്ടറ പീഡനവുമായി ബന്ധപ്പെട്ട് വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സി.ഐയും എസ്‌ഐയും നിലവില്‍ സസ്‌പെന്‍ഷനിലാണ്. ഷാജി വധക്കേസില്‍ കൊലപാതകം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് പ്രതി പിടിയിലായിരിക്കുന്നത്.

loading...