ഇ അഹമ്മദിന്റെ പേരിലുള്ള മൈതാനത്തിന്റെ ഉദ്ഘാടനത്തില്‍ നിന്നു മുസ്ലിംലീഗ് നേതാക്കള്‍ വിട്ടു നിന്നു; അണികള്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു

അഹമ്മദ് സാഹിബിന്റെ പേരിലുള്ള കേരളത്തിലെ ആദ്യ ഔദ്യോഗിക ചടങ്ങു ബഹിഷ്‌ക്കരിച്ചത് മുസ്ലിം ലീഗ് അണികളില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. എന്ത് രാഷ്ട്രീയത്തിന്റെ പേരിലാണ് ഇ അഹമ്മദിന്റെ പേരിലുള്ള ആദ്യ സ്മാരകം ഉദ്ഘാടന ചടങ്ങില്‍ നിന്ന് ലീഗ് നേതാക്കള്‍ വിട്ടു നിന്നതെന്ന് പ്രവര്‍ത്തകര്‍ ചോദിക്കുന്നു. സംഭവം മുസ്ലിംലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ വലിയ ചര്‍ച്ചയായിരുന്നു. ജില്ലാ നേതൃത്വത്തെ മുസ്ലിംലീഗ് മാടായി പഞ്ചായത്ത് കമ്മിറ്റി തെറ്റിദ്ധരിപ്പിച്ചതായാണ് വിവരം.

ഇ അഹമ്മദിന്റെ പേരിലുള്ള മൈതാനത്തിന്റെ ഉദ്ഘാടനത്തില്‍ നിന്നു മുസ്ലിംലീഗ് നേതാക്കള്‍ വിട്ടു നിന്നു; അണികള്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു

അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുസ്ലിംലീഗ് നേതാവുമായിരുന്ന ഇ അഹമ്മദിന്റെ പേരിലുള്ള മൈതാനത്തിന്റെ ഉദ്ഘാടന പരിപാടികളില്‍ നിന്ന് പാര്‍ട്ടി നേതാക്കള്‍ വിട്ടു നിന്നതു വിവാദത്തിലേക്ക്. കണ്ണൂര്‍ ജില്ലയിലെ മാടായി പഞ്ചായത്തില്‍ നിര്‍മ്മിച്ച മൈതാനത്തിന്റെ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞദിവസമായിരുന്നു. അതേസമയം നേതാക്കള്‍ വിട്ടുനിന്നെങ്കിലും പ്രവര്‍ത്തകരിലധികവും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ഇ അഹമ്മദിന്റെ പേരില്‍ സംസ്ഥാനത്ത് തന്നെ നടക്കുന്ന ആദ്യ ചടങ്ങാണ് പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയും വിഴുപ്പലക്കലിനെയുംത്തുടര്‍ന്ന് മുസ്ലിംലീഗ് ബഹിഷ്‌ക്കരിച്ചത്. മാത്രമല്ല സംഘാടകരില്‍ എല്‍ഡിഎഫ് നേതാക്കളുള്ളതും ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചു. മാടായി പുതിയങ്ങാടിയില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് മൈതാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കല്യാശേരി എംഎല്‍എ ടി വി രാജേഷിന്റെ പ്രാദേശിക വികസന നിധിയില്‍ നിന്ന് 13 ലക്ഷം രൂപ ചെലവഴിച്ചാണ് മൈതാനത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. യുഡിഎഫില്‍ മുസ്ലിംലീഗ് ഭരിക്കുന്ന പഞ്ചായത്ത് ആയിരുന്നിട്ട് കൂടി ദേശീയ നേതാവിന്റെ നാമത്തിലുള്ള മൈതാനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ വിട്ടുനിന്നത് ചോദ്യം ചെയ്തുകൊണ്ട് അണികള്‍ രംഗത്ത് വന്നിട്ടുണ്ട്.

അഹമ്മദ് സാഹിബിന്റെ പേരിലുള്ള കേരളത്തിലെ ആദ്യ ഔദ്യോഗിക ചടങ്ങു ബഹിഷ്‌ക്കരിച്ചത് മുസ്ലിം ലീഗ് അണികളില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. എന്ത് രാഷ്ട്രീയത്തിന്റെ പേരിലാണ് ഇ അഹമ്മദിന്റെ പേരിലുള്ള ആദ്യ സ്മാരകം ഉദ്ഘാടന ചടങ്ങില്‍ നിന്ന് ലീഗ് നേതാക്കള്‍ വിട്ടു നിന്നതെന്ന് പ്രവര്‍ത്തകര്‍ ചോദിക്കുന്നു. സംഭവം മുസ്ലിംലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ വലിയ ചര്‍ച്ചയായിരുന്നു. ജില്ലാ നേതൃത്വത്തെ മുസ്ലിംലീഗ് മാടായി പഞ്ചായത്ത് കമ്മിറ്റി തെറ്റിദ്ധരിപ്പിച്ചതായാണ് വിവരം.

പരിപാടിയില്‍ പങ്കെടുത്ത മുസ്ലിംലീഗ് പ്രവര്‍ത്തകയും പഞ്ചായത്തംഗവുമായ ഫാത്തിമയെ വാട്സ്ആപ്പിലൂടെ അവഹേളിച്ച ജില്ലാനേതാവിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. നേതാക്കളുടെ തിട്ടൂരം മറികടന്ന് ചടങ്ങില്‍ പങ്കെടുത്ത് പഞ്ചായത്തംഗം കൂടിയായ ഫാത്തിമയെ ആക്ഷേപിച്ച ജില്ലാ നേതാവ് സഹീദ് കായിക്കാരനെതിരെയും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

രമേശ് ചെന്നിത്തല, എം കെ മുനീര്‍ ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായി നടത്താനായിരുന്നു തീരുമാനമെങ്കിലും സംഘടാക സമിതി ഏക പക്ഷീയ ചിലരെ കുത്തിക്കയറ്റിയതിന്റെ പ്രതിഷേധത്തെത്തുടര്‍ന്നാണ് ചടങ്ങ് ബഹിഷ്‌ക്കരിച്ചതെന്ന് മുസ്ലിംലീഗ് മാടായി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി എം ഹനീഫ നാരദാന്യൂസിനോട് പറഞ്ഞു.

Read More >>