കണ്ണൂര്‍ ജില്ലാ ശിശുക്ഷേമ സമിതി പ്രവര്‍ത്തിക്കുന്നത് കാലാവധി കഴിഞ്ഞു നിയമവിരുദ്ധമായി; ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് അംഗങ്ങള്‍ ജില്ലയ്ക്കു പുറത്ത്; താളം തെറ്റി കുട്ടികള്‍ക്കുള്ള നീതി സംവിധ

അര്‍ദ്ധ ജുഡീഷ്യല്‍ അധികാരമുള്ള ശിശുക്ഷേമ സമിതി കാലാവധി തീരുന്നതിനു ശേഷം പുറപ്പെടുവിച്ച ഉത്തരവുകളുടെ സാധുത പോലും ചോദ്യം ചെയ്യപ്പെടേണ്ടതാണ് എന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന വിവരം. കാലാവധിക്ക് ശേഷവും അധികാരവും സര്‍ക്കാര്‍ സൗകര്യങ്ങളും ഉപയോഗിക്കുന്നത് നിയമവിരുദ്ധം തന്നെയാണ്.

കണ്ണൂര്‍ ജില്ലാ ശിശുക്ഷേമ സമിതി പ്രവര്‍ത്തിക്കുന്നത് കാലാവധി കഴിഞ്ഞു നിയമവിരുദ്ധമായി; ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് അംഗങ്ങള്‍ ജില്ലയ്ക്കു പുറത്ത്; താളം തെറ്റി കുട്ടികള്‍ക്കുള്ള നീതി സംവിധ

കണ്ണൂര്‍ ജില്ലാ ശിശുക്ഷേമ സമിതി പ്രവര്‍ത്തിക്കുന്നതു കാലാവധി കഴിഞ്ഞതിനു ശേഷം നിയമവിരുദ്ധമായി. ടി എ മാത്യു ചെയര്‍മാനായ കമ്മിറ്റിയുടെ കാലാവധി 2015ല്‍ അവസാനിച്ചിരുന്നു. കമ്മിറ്റിയെ പുനര്‍നിയമിച്ചുകൊണ്ടോ കാലാവധി നീട്ടിക്കൊണ്ടോ യാതൊരു ഉത്തരവും ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടായിട്ടില്ല.

അര്‍ദ്ധ ജുഡീഷ്യല്‍ അധികാരമുള്ള ശിശുക്ഷേമ സമിതി കാലാവധി തീരുന്നതിനു ശേഷം പുറപ്പെടുവിച്ച ഉത്തരവുകളുടെ സാധുത പോലും ചോദ്യം ചെയ്യപ്പെടേണ്ടതാണ് എന്നാണു നിയമവൃത്തങ്ങള്‍ നല്‍കുന്ന വിവരം. കാലാവധിക്ക് ശേഷവും അധികാരവും സര്‍ക്കാര്‍ സൗകര്യങ്ങളും ഉപയോഗിക്കുന്നത് നിയമവിരുദ്ധം തന്നെയാണ്.

ജുഡീഷ്യല്‍ അധികാരങ്ങളുള്ള ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ പ്രവര്‍ത്തനവും താളം തെറ്റിയ അവസ്ഥയിലാണ്. കുട്ടിക്കുറ്റവാളികളുടെ കാര്യത്തില്‍ ഉള്‍പ്പെടെ തീരുമാനമെടുക്കേണ്ട ബോര്‍ഡിലെ മൂന്ന് അംഗങ്ങളില്‍ രണ്ടുപേര്‍ കണ്ണൂര്‍ ജില്ലയ്ക്ക് പുറത്താണ്. ബോര്‍ഡ് തലവനായ ജില്ലാ മജിസ്ട്രേറ്റിന് പുറമെയുള്ള അംഗങ്ങള്‍ ആണ് ജില്ലയിലേക്ക് വരികപോലും ചെയ്യാതെ നീതി സംവിധാനത്തിന്റെ ഭാഗമായി തുടരുന്നത്.

ബോര്‍ഡ് അംഗമായ സിസിലി കാസര്‍ഗോഡ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപികയാണ്. മറ്റൊരംഗം ഫാദര്‍ മാണി മേല്‍വെട്ടം കാസര്‍ഗോഡ് - കര്‍ണാടക അതിര്‍ത്തി ഗ്രാമത്തിലെ ഇടവക വികാരിയായി ജോലി ചെയ്യുകയാണ്. ഇരുവരും കണ്ണൂരിലേക്ക് അപൂര്‍വമായി മാത്രമേ വരാറുള്ളൂ എന്നാണ് പരക്കെ ആക്ഷേപമുയരുന്നത്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പ്രസവിച്ച ശിശുവിനെ നിയമവിരുദ്ധമായി സഭയുടെ അനാഥാലയത്തിലേക്ക് അയക്കുകയും വൈദികന്റെ പീഡനവിവരം മൂടിവെക്കുകയും ചെയ്ത വയനാട് ശിശുക്ഷേമ സമിതിയെ സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. കുട്ടികള്‍ക്ക് നീതിയുറപ്പാക്കേണ്ടുന്ന സംവിധാനത്തിലെ പാളിച്ചകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞിരുന്നു.