ഗൂഢാലോചന വാദം തള്ളി ജിഷ്ണുവിന്റെ അമ്മ; ശ്രീജിത്ത് വീണിട്ടുണ്ടെങ്കില്‍ പെങ്ങളുടെ വലയിലും സ്വാധീനത്തിലും; ജിഷ്ണുവിന് നീതി ലഭിച്ചെന്നും മഹിജ

ജിഷ്ണുവിന്റെ അമ്മ മഹിജയടക്കമുള്ള കുടുംബാംഗങ്ങള്‍ ഇന്ന് നാട്ടിലേക്ക് മടങ്ങും. ജിഷ്ണുവിന് നീതി കിട്ടിയെന്നും സമരം വിജയിച്ചെന്ന വിശ്വാസമാണുള്ളതെന്നും ജിഷ്ണുവിന്റെ അമ്മ മഹിജ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

ഗൂഢാലോചന വാദം തള്ളി ജിഷ്ണുവിന്റെ അമ്മ; ശ്രീജിത്ത് വീണിട്ടുണ്ടെങ്കില്‍ പെങ്ങളുടെ വലയിലും സ്വാധീനത്തിലും; ജിഷ്ണുവിന് നീതി ലഭിച്ചെന്നും മഹിജ

ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് ആരുടേയും സ്വാധീന വലയത്തില്‍ വീണിട്ടില്ലെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ. വീണിട്ടുണ്ടെങ്കില്‍ ഈ പെങ്ങളുടെ വലയിലും സ്വാധീനത്തിലും മാത്രമാണ് ഈ ആങ്ങള വീണിട്ടുള്ളതെന്നും അവര്‍ പറഞ്ഞു. ഗൂഢാലോചനയെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു മഹിജ.

ആശുപത്രി വിട്ട ശേഷം കവയത്രി സുഗതകുമാരിയെ മഹജിയടക്കമുള്ള ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ സന്ദര്‍ശിച്ചു. ജിഷ്ണുവിന് നീതി കിട്ടിയെന്നും തന്റേയും ശ്രീജിത്തിന്റേയും വാക്കുകളെ മുഖവിലയ്‌ക്കെടുമെങ്കില്‍ മുഖ്യമന്ത്രിയെ കാണുമെന്നും മഹിജ പറഞ്ഞു. ശനിയാഴ്ച രാവിലെ പത്തിനാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച.

പെങ്ങള്‍ക്കു വേണ്ടിയാണ് സമരം നയിച്ചതെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് പറഞ്ഞു. ജിഷ്ണു മരിക്കുന്നതിന് മുമ്പുള്ളത് പോലെ ചിരിക്കുന്ന ഒരു പെങ്ങളെ തിരിച്ചു കിട്ടി. ജിഷ്ണുവിന് നീതി ലഭിച്ചെന്ന ബോധ്യം സഹോദരിയില്‍ ഉണ്ടാക്കുകയായിരുന്നു സമരത്തിന്റെ സ്വകാര്യ ലക്ഷ്യങ്ങളില്‍ ഒന്ന്.

ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടുപടിയെടുക്കണമെന്ന ആവശ്യമുന്നയിച്ചാണ് കുടുംബം സമരത്തിനെത്തിയത്. എന്നാല്‍ ഡിജിപി ഓഫീസിനു മുന്നില്‍ ഇവരെ പൊലീസ് മര്‍ദ്ദിക്കുകയും നിലത്ത് വലിച്ചിഴക്കുകയുമായിരുന്നു. തുടര്‍ന്നാണ് മഹിജയും ശ്രീജിത്തും ആശുപത്രിയിലായത്.

Read More >>