ജിഷ്ണു പ്രണോയിയുടെ മരണം: ഡി.ജി.പി ഓഫീസിനു മുന്നിലെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് കുടുംബം; ജിഷ്ണുവിന്റെ അമ്മയും അച്ഛനും ഇന്ന് സമരം ആരംഭിക്കും

പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചതിലും മറ്റ് പ്രതികളെ പിടികൂടാത്തതിലും പ്രതിഷേധിച്ചാണ് കുടുംബത്തിന്റെ സമരം. ജിഷ്ണവിന്റെ അമ്മ മഹിജ അച്ഛന്‍ അശോകന്‍ മറ്റ് കുടുംബാംഗങ്ങള്‍ സുഹൃത്തുക്കള്‍ എന്നിവരാണ് ഡി.ജി.പി ഓഫീസിനു മുന്നില്‍ സമരം നടത്തുക. രാവിലെ പത്തിന് സമരമാരംഭിക്കുമെന്ന് തിരുവനന്തപുരത്തെത്തിയ കുടുംബാംഗങ്ങള്‍ അറിയിച്ചു.

ജിഷ്ണു പ്രണോയിയുടെ മരണം: ഡി.ജി.പി ഓഫീസിനു മുന്നിലെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് കുടുംബം; ജിഷ്ണുവിന്റെ അമ്മയും അച്ഛനും ഇന്ന് സമരം ആരംഭിക്കും

ജിഷ്ണു പ്രണോയയിയുടെ ദുരൂഹമരണത്തില്‍ കേസന്വേഷണം വേണ്ട രീതിയില്‍ നടത്തുന്നില്ലെന്ന് ആരോപിച്ച് കുടുംബാംഗങ്ങള്‍ ഡി.ജി.പി ഓഫീസിനു മുന്നില്‍ ഇന്ന് രാവിലെ സമരം ആരംഭിക്കും. ഇന്നലെ കേസിലെ ഒന്നാം പ്രതിയും നെഹ്‌റു കോളേജ് ചെയര്‍മാനുമായ പി കൃഷ്ണദാസിനെ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തി രണ്ട് മണിക്കൂറിന് ശേഷം വിട്ടയച്ചിരുന്നു. സമരത്തില്‍ നിന്ന് തങ്ങളെ പിന്തിരിപ്പിക്കാനുള്ള ശ്രമമായിരുന്നു അറസ്റ്റിനു പിന്നിലെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു. ജിഷ്ണുവിന്റെ അമ്മ, അച്ഛന്‍ അശോകന്‍, അമ്മാവന്‍ ശ്രീജിത്ത്, ബന്ധുക്കള്‍, നാട്ടുകാര്‍ എന്നിവര്‍ സമരരംഗത്തുണ്ടാകും. രാവിലെ പത്ത് മണിക്കാണ് സമരം തുടങ്ങുക.

കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ നാടകമാണെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്നാണ് കുടുംബാംഗങ്ങളുടെ ആവശ്യം. 80 ദിവസം പിന്നിട്ടിട്ടും മറ്റ് പ്രതികളെ പിടികൂടാൻ പൊലീസ് തയ്യാറായിട്ടില്ലെന്നും ഇവർ ആരോപിക്കുന്നു.

മുമ്പ് സെക്രട്ടറിയേറ്റിന് മുന്നില്‍ ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ സമരം പ്രഖ്യാപിച്ചെങ്കിലും സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്മേല്‍ പിന്‍വാങ്ങുകയായിരുന്നു. കൃഷ്ണദാസടക്കമുള്ളവരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ പൊലീസ് വിട്ടയച്ചിരുന്നു. മാനേജ്‌മെന്റിനെതിരെ തിരിഞ്ഞ ജിഷ്ണുവിനെ കുടുക്കാന്‍ കരുക്കള്‍ നീക്കിയതും ഇടി മുറിക്കുള്ളില്‍ ക്രൂരമായി മര്‍ദ്ദിച്ചതും ഉള്‍പ്പെടെയുള്ള പ്രതികാര നടപടികള്‍ ആസൂത്രണം ചെയ്തത് പി കൃഷ്ണദാസാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ഇതേതുടര്‍ന്നാണ് ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കൃഷ്ണദാസ് ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ വടക്കാഞ്ചേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോയെങ്കെിലും സുപ്രീം കോടതി തള്ളുകയായിരുന്നു.

Read More >>