വെള്ളമില്ല; ഇടുക്കിയിലെ വൈദ്യുതോത്പാദനം നിർത്തിവെച്ചേക്കും

കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും താഴ്‌ന ജലനിരപ്പാണ് ഇപ്പോള്‍ ഇടുക്കി ഡാമിലുള്ളത്. 28 ദിവസം മാത്രം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലം മാത്രമാണ് ഇപ്പോള്‍ ഡാമിലുള്ളതെന്ന് അധികൃതര്‍ പറയുന്നു.

വെള്ളമില്ല; ഇടുക്കിയിലെ വൈദ്യുതോത്പാദനം നിർത്തിവെച്ചേക്കും

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴ്‌ന്നതിനെത്തുടര്‍ന്ന് മൂലമറ്റം പവര്‍ ഹൗസിലെ വൈദ്യുതോത്പാദനം പൂര്‍ണ്ണമായും നിലച്ചേക്കും.

കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും താഴ്‌ന ജലനിരപ്പാണ് ഇപ്പോള്‍ ഇടുക്കി ഡാമിലുള്ളത്. 28 ദിവസം മാത്രം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലം മാത്രമാണ് ഇപ്പോള്‍ ഡാമിലുള്ളതെന്ന് അധികൃതര്‍ പറയുന്നു. 2312.32 അടിവെള്ളം മാത്രമാണ് ഇപ്പോള്‍ ഡാമിലുള്ളത്. 2280 താഴെ ജലനിരപ്പെത്തിയാൽ മൂലമറ്റത്തേയ്ക്ക് വെള്ളം കൊണ്ടുപോകാനാവില്ല.

ജല നിരപ്പ് കുറവായതിനാല്‍ വൈദ്യുതോത്പാദനം കുറച്ച് ജലനിരപ്പ് നിലനിര്‍ത്താനാണ് പദ്ധതി. സംസ്ഥാനത്തെ വൈദ്യുതോപഭോഗം 77.579 യൂനിറ്റാണ്. മൊത്തം വൈദ്യുതോത്പാദനം 15.2412 ദശലക്ഷം യൂനിറ്റാണ്. ഇടുക്കിയിലേത് മാത്രമായി 7.2068 ദശലക്ഷം യൂനിറ്റാണ്.

ഈ വര്‍ഷം മഴ ദുര്‍ബലമാണെങ്കില്‍ കനത്ത വൈദ്യുതി പ്രതിസന്ധി നേരിടേണ്ടിവരുമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പറയുന്നു.

Story by