മംഗളം ന്യൂസിന്റെ ഹണിട്രാപ്പ് വഴികള്‍ ഇങ്ങനെയായിരുന്നു...

ചങ്ങനാശ്ശേരി രൂപത ഉടന്‍ തുടങ്ങാനിരിക്കുന്ന ചാനലിന്റെ തിരുവനന്തപുരം ഓഫീസിലെ റിസപ്ഷനിസ്റ്റായിരുന്ന കണിയാപുരം സ്വദേശിനിയായ യുവതിയും പിന്നീട് മംഗളം ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ ഭാഗമായി. മന്ത്രിമാര്‍, എം എല്‍ എമാര്‍, സ്പീക്കര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാരെയാണ് മംഗളം ലക്ഷ്യം വച്ചത്. കണിയാപുരം കാരിയായ യുവതിയും മംഗളത്തിലെതന്നെ നോണ്‍ ജേര്‍ണലിസ്റ്റായ മറ്റൊരു യുവതിയുമാണ് ജനപ്രതിനിനിധികളുടെ അഭിമുഖത്തിനെന്ന വ്യാജേന മന്ത്രിമന്ദിരങ്ങളിലും എം.എല്‍.എ ഹോസ്റ്റലിലും കയറിയിറങ്ങിയത്. എ കെ ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്ക് തന്ത്രപരമായാണിവര്‍ ചൂണ്ടയിട്ടത്.

മംഗളം ന്യൂസിന്റെ ഹണിട്രാപ്പ് വഴികള്‍ ഇങ്ങനെയായിരുന്നു...

എന്തും കണ്ണുംചിമ്മി കൊടുക്കുകയെന്ന വാര്‍ത്താസംസ്‌കാരത്തിലേക്ക് നീങ്ങിയ മംഗളം പത്രത്തിന്റെ അതേ വാര്‍ത്താശൈലിതന്നെയാണ് മംഗളം ന്യൂസും തെരഞ്ഞെടുത്തത്. മാര്‍ച്ച് 26ന് ന്യൂസ് ചാനല്‍ സംപ്രേഷണം തുടങ്ങുമ്പോള്‍ കേരളത്തെ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവിടുകയെന്ന ലക്ഷ്യമായിരുന്നു മംഗളം ന്യൂസിന്റേത്. ഇതിന്റെ ചുമതല സി ഇ ഒ ആര്‍.അജിത് കുമാര്‍ മംഗളത്തിലെ സീനിയര്‍ ജേര്‍ണ്ണലിസ്റ്റായ ജയചന്ദ്രന് നല്‍കുകയായിരുന്നു. എസ്. നാരായണന്‍ എന്ന തൂലിക നാമത്തില്‍ മംഗളത്തില്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്ന ജയചന്ദ്രനാണ് ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ ആറ് മാസം മുമ്പ് രൂപീകരിച്ചത്. ആര്‍. അജിത് കുമാര്‍, എം ബി സന്തോഷ്, ഋഷി കെ മനോജ് തുടങ്ങിയ എഡിറ്റോറിയല്‍ അംഗങ്ങളും സംഘത്തിന്റെ ഭാഗമാണ്.

ചങ്ങനാശ്ശേരി രൂപത ഉടന്‍ തുടങ്ങാനിരിക്കുന്ന ചാനലിന്റെ തിരുവനന്തപുരം ഓഫീസിലെ റിസപ്ഷനിസ്റ്റായിരുന്ന കണിയാപുരം സ്വദേശിനിയായ യുവതിയും പിന്നീട് മംഗളം ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ ഭാഗമായി. മന്ത്രിമാര്‍, എം എല്‍ എമാര്‍, സ്പീക്കര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാരെയാണ് മംഗളം ലക്ഷ്യം വച്ചത്. കണിയാപുരംകാരിയായ യുവതിയും മംഗളത്തിലെ തന്നെ നോണ്‍ ജേര്‍ണലിസ്റ്റായ മറ്റൊരു യുവതിയുമാണ് ജനപ്രതിനിധികളുടെ അഭിമുഖത്തിനെന്ന വ്യാജേന മന്ത്രിമന്ദിരങ്ങളിലും എം എല്‍ എ ഹോസ്റ്റലിലും കയറിയിറങ്ങിയത്.

എ കെ ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്ക് തന്ത്രപരമായാണിവര്‍ ചൂണ്ടയിട്ടത്. അഭിമുഖം ക്യാമറയിൽ പകർത്തുകയും ജനപ്രതിനിധികളുടെ നമ്പര്‍ വാങ്ങി പിന്നീട് അതിലേക്ക് വിളിച്ചും വാട്ട്‌സ്ആപ്പ് മെസേജ് ചെയ്തും ബന്ധം സ്ഥാപിക്കുകയുമാണ് ചെയ്തത്. മുഖ്യമന്ത്രിയെ ഇന്റര്‍വ്യു ചെയ്യാന്‍ നാല് തവണ ശ്രമിച്ചെങ്കിലും അദേഹം താല്‍പര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. കണിയാപുരംകാരിയായ യുവതിയാണ് ഇന്റര്‍വ്യു ചെയ്യുന്നത്. ജേര്‍ണലിസത്തിന്റെ ബലപാഠങ്ങളിയാത്ത റിസപ്ഷനിസ്റ്റ് മാത്രമായ ഈ യുവതിയെ റിപ്പോര്‍ട്ടിംഗിൽ പരിശീലനം നല്‍കിയിരുന്നു. കാര്യങ്ങൾക്ക് ചുക്കാന്‍ പിടിച്ചത് ജയചന്ദ്രനായിരുന്നു.

എ കെ ശശീന്ദ്രനെ പല പ്രാവശ്യം യുവതി അങ്ങോട്ടുവിളിച്ചാണ് ബന്ധം ദൃഢമാക്കിയത്. മംഗളം ഇന്‍വെസ്റ്റിഗേഷന്‍ തലവന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. ഇത്തരത്തില്‍ പല ജനപ്രതിനിധികളുമായി സ്വകാര്യമായി സംസാരിച്ചതിന്റെ ഓഡിയോ ക്ലിപ്പ് മംഗളത്തിലുണ്ടെന്നാണ് വിവരം. ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ കഥകള്‍ പലതും പ്രചരിച്ചു. ഹണിട്രാപ്പിന് നേതൃത്വം നല്‍കിയത് കഴിഞ്ഞദിവസം രാജിവെച്ച അല്‍ നീമയാണ് ശശീന്ദ്രനെ വിളിച്ചതെന്ന തരത്തില്‍ ചര്‍ച്ചയുണ്ടാക്കിയതും മംഗളം ന്യൂസിലെ ഒരു വിഭാഗമായിരുന്നെന്ന് പറയപ്പെടുന്നു.

യഥാര്‍ഥ സംഘത്തില്‍ നിന്ന് സംഭവത്തെ വഴിതിരിച്ചുവിടാനുള്ള നീക്കമായിരുന്നിതെന്നാണ് വിവരം. അല്‍ നീമയുടെയും ഡിസംബറില്‍ രാജിവെച്ച മറ്റൊരു യുവതിയുടെയും പേരുകളാണ് പുറത്തുവിട്ടത്. എന്നാല്‍ പിന്നീടാണ് സത്യം പുറത്തുവരുന്നത്. അതേസമയം കണിയാപുരം സ്വദേശിനി തന്നെയാണോ ശശീന്ദ്രനെ വിളിച്ചതെന്ന കാര്യത്തില്‍ ഇപ്പോഴും സ്ഥിരീകരണമില്ല. സ്റ്റിംഗ് ഓപ്പറേഷനല്ല, മറിച്ച് കൃത്യമായ ഹണിട്രാപ്പ് തന്നെയാണ് മംഗളം ന്യൂസ് ആസൂത്രണം ചെയ്തതെന്ന് പുറത്തുവന്നിരിക്കുകയാണ്.

Story by
Read More >>