ഹോട്ടലുകളില്‍ ഇനി വെള്ളത്തിനു പകരം ടിഷ്യു പേപ്പര്‍; ഭക്ഷണം വിളമ്പാന്‍ ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍

ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ക്ക് കൈ കഴുകാന്‍ വേണ്ടതുള്‍പ്പെടെ ശരാശരി ഒരു ഹോട്ടലില്‍ ദിവസവും ചുരുങ്ങിയത് 10,000 ലിറ്റര്‍ വെള്ളമെങ്കിലും വേണമെന്നാണ് വിലയിരുത്തല്‍. പാത്രങ്ങള്‍ കഴുകാനും ഭക്ഷണം പാകം ചെയ്യാനും വേണ്ടിവരുന്ന വെള്ളം വേറെയും. ഇതിനൊക്കെയുള്ള വെള്ളം ഹോട്ടലുടമകളില്‍ പലരും വലിയ വില നല്‍കി ടാങ്കറുകളിലാണ് എത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് വെള്ളം ഒഴിവാക്കി ടിഷ്യു പേപ്പര്‍ അവലംബിക്കാന്‍ ഹോട്ടലുടമകളെ പ്രേരിപ്പിച്ചത്.

ഹോട്ടലുകളില്‍ ഇനി വെള്ളത്തിനു പകരം ടിഷ്യു പേപ്പര്‍; ഭക്ഷണം വിളമ്പാന്‍ ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍

ജലക്ഷാമം രൂക്ഷമായതോടെ പൊതുജനങ്ങള്‍ ഇനി ഹോട്ടലുകളിലും ചില അഡ്ജസ്റ്റമെന്റുകള്‍ക്ക് മുതിരേണ്ടിവരും. വെള്ളത്തിന്റെ അഭാവം കണക്കിലെടുത്ത് സംസ്ഥാനത്തെ ഹോട്ടലുകളില്‍ കൈകഴുകല്‍ ഒഴിവാക്കാനൊരുങ്ങുകയാണ് ഉടമകള്‍. ഉപഭോക്താക്കള്‍ക്ക് ഇനിമുതല്‍ ടിഷ്യൂ പേപ്പര്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് കേരളാ ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ വ്യക്തമാക്കി.

വെള്ളത്തിന്റെ ഉപയോഗം നിയന്ത്രിക്കാന്‍ ഡിസ്‌പോസിബിള്‍ പ്ലേറ്റിലും ഗ്ലാസിലും ഭക്ഷണ പാനീയങ്ങള്‍ നല്‍കുന്ന കാര്യവും സംഘടന ആലോചിക്കുന്നു. ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ക്ക് കൈ കഴുകാന്‍ വേണ്ടതുള്‍പ്പെടെ ശരാശരി ഒരു ഹോട്ടലില്‍ ദിവസവും ചുരുങ്ങിയത് 10,000 ലിറ്റര്‍ വെള്ളമെങ്കിലും വേണമെന്നാണ് വിലയിരുത്തല്‍.

പാത്രങ്ങള്‍ കഴുകാനും ഭക്ഷണം പാകം ചെയ്യാനും വേണ്ടിവരുന്ന വെള്ളം വേറെയും. ഇതിനൊക്കെയുള്ള വെള്ളം ഹോട്ടലുടമകളില്‍ പലരും വലിയ വില നല്‍കി ടാങ്കറുകളിലാണ് എത്തിക്കുന്നത്. ഇതുതന്നെയും ശുദ്ധിയുള്ളതാണെന്ന ഉറപ്പുമില്ല. ഉപഭോക്താക്കളോട് വെള്ളം മിതമായി ഉപയോഗിക്കുക എന്നു നിര്‍ദേശിച്ചാലും ഇത് ഭിത്തിയില്‍ എഴുതിയൊട്ടിച്ചാലും അത് യഥാവിധം നടപ്പാകണമെന്ന് ഉറപ്പുമില്ല. ഈ സാഹചര്യത്തിലാണ് വെള്ളം ഒഴിവാക്കി ടിഷ്യു പേപ്പര്‍ അവലംബിക്കാന്‍ ഹോട്ടലുടമകളെ പ്രേരിപ്പിച്ചത്.

ഇതിന്റെ ഭാഗമായി വാഷ്ബേസിനുകള്‍ എടുത്തുമാറ്റുകയും ചെയ്യും. ജലക്ഷാമം വളരെ രൂക്ഷമാണെന്നും അതു കണക്കിലെടുത്താണ് ഇത്തരമൊരു ആലോചനയിലേക്കു പോവുന്നതെന്നും ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റ് ബിജിലാല്‍ പറഞ്ഞു. ഇക്കാര്യത്തോട് പൊതുജനങ്ങള്‍ സഹകരിക്കുമെന്നാണ് പ്രതീക്ഷ. അവര്‍ക്ക് ജലക്ഷാമത്തെ പറ്റി നല്ല ബോധമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രമുഖരില്‍ പലരും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ പൊതുജനങ്ങള്‍ ഇതിനോട് ഏതു രീതിയില്‍ പ്രതികരിക്കുമെന്നാണ് അറിയേണ്ടത്.

Read More >>