തിരുവനന്തപുരത്ത് വീടിനുള്ളില്‍ നാല് പേര്‍ മരിച്ച നിലയില്‍; മൂന്ന് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞും ഒരു മൃതദേഹം വെട്ടിനുറുക്കിയ നിലയിലും

തിരുവനന്തപുരം നന്തൻകോട് ക്ലിഫ്ഹൗസിനു സമീപമാണ് വീടിനുള്ളില്‍ ദമ്പതികളടക്കം നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസത്തിലധികം പഴക്കമുള്ളവയാണ് മൃതദേഹങ്ങള്‍. കൊലപാതകമാണെന്നാണ് പൊലീസിന്റെ സംശയം.

തിരുവനന്തപുരത്ത് വീടിനുള്ളില്‍ നാല് പേര്‍ മരിച്ച നിലയില്‍; മൂന്ന് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞും ഒരു മൃതദേഹം വെട്ടിനുറുക്കിയ നിലയിലും

നന്തന്‍കോട് ക്ലിഫ് ഹൗസിനു സമീപമുള്ള വീട്ടിനുള്ളില്‍ ദമ്പതികളടക്കം നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നു മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒരു മൃതദേഹം വെട്ടിനുറുക്കിയ നിലയിലുമാണ്. റിട്ടയേര്‍ഡ് ആര്‍എംഒ ഡോ. ജീന്‍ പത്മ, ഭര്‍ത്താവ് റിട്ട. പ്രൊഫസര്‍ രാജതങ്കം, ഇവരുടെ മകള്‍ കാരളിന്‍, ബന്ധുവായ ലളിത എന്നിവരാണ് മരിച്ചത്. ചൈനയില്‍ എംബിബിഎസിനു പഠിക്കുന്ന കാരളിന്‍ ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്.

മൃതദേഹങ്ങള്‍ക്ക് രണ്ടു ദിവസത്തിലധികം പഴക്കമുണ്ട്. റേഞ്ച് ഐജി മനോജ് എബ്രാഹാമിന്റെ നേതൃച്വത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇക്കാര്യം വ്യക്തമായത്. കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം.

ഇവനരുടെ ഒപ്പമുണ്ടായിരുന്ന മകന്‍ കേദലിനു വേണ്ടി പൊലീസ് തെരച്ചില്‍ തുടങ്ങി. ഓസ്‌ട്രേലിയയില്‍ സ്വകാര്യ കമ്പനിയില്‍ സിഇഒ ആയ കേദല്‍ നാട്ടില്‍ അവധിയ്ക്കു വന്നതാണ്. സംഭവ ശേഷം കേദല്‍ ഒളിവില്‍ പോയെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇയാള്‍ പുലര്‍ച്ചെ രണടു മണിക്ക് തമ്പാനൂരില്‍ നിന്ന് രക്ഷപ്പെട്ടതായും സൂചനയുണ്ട്.

സംഭവത്തിലേക്ക് നയിച്ചത് എന്താണെന്ന് വ്യക്തമല്ല. മാര്‍ത്താണ്ഡം നേശമണി കോളേജിലെ അദ്ധ്യാപകനായിരുന്നു രാജതങ്കം. പുലര്‍ച്ചെ ഒരു മണിയോടെ വീട്ടില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാരാണ് പൊലീസിനേയും ഫയര്‍ഫോഴ്‌സിനേയും വിവരം അറിയിച്ചത്. ഇതെ തുടര്‍ന്നാണ് തെരച്ചില്‍ നടത്തിയത്.

Read More >>