കൈക്കൂലിയും അഴിമതിയും അതിരുവിട്ടു; ആര്‍ കെ നഗര്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി

ഇന്നലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി പല തവണ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന തീരുമാനത്തില്‍ എത്തിയത്. രാഷ്ട്രീപാര്‍ട്ടികള്‍ വോട്ടര്‍മാര്‍ക്ക് പണവും പാരിതോഷികങ്ങളും നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചത് ആദായനികുതി വകുപ്പ് നടത്തിയ റേയ്‌ഡില്‍ വ്യക്തമായിരുന്നു.

കൈക്കൂലിയും അഴിമതിയും അതിരുവിട്ടു; ആര്‍ കെ നഗര്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി

വോട്ടര്‍മാര്‍ക്ക് കൈക്കൂലി കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍ കെ നഗര്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി. ഏപ്രില്‍ 12 നായിരുന്നു തെരഞ്ഞെടുപ്പ് നടക്കാനിരുന്നത്.

തെരഞ്ഞെടുപ്പ് സംവിധാനം ഗൗരവതരമായ രീതിയില്‍ ലംഘിക്കപ്പെട്ടു എന്നാണ് കമ്മീഷന്‍ പറഞ്ഞത്.

ഇന്നലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി പല തവണ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന തീരുമാനത്തില്‍ എത്തിയത്. രാഷ്ട്രീപാര്‍ട്ടികള്‍ വോട്ടര്‍മാര്‍ക്ക് പണവും പാരിതോഷികങ്ങളും നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചത് ആദായനികുതി വകുപ്പ് നടത്തിയ റേയ്

‌ഡില്‍ വ്യക്തമായിരുന്നു.

89 കോടി രൂപ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനായി എത്തിച്ചുവെന്ന് ധനമന്ത്രി വിജയഭാസ്‌കറിന്‌റെ വീട്ടില്‍ നടത്തിയ റേയ്‌ഡില്‍ കണ്ടെത്തിയിരുന്നു. അണ്ണാ ഡിഎംകെയുടെ ശശികല പക്ഷക്കാരനാണ് വിജയഭാസ്‌കര്‍.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പകരക്കാരെ കണ്ടെത്താനുള്ള ആര്‍ കെ നഗര്‍ തെരഞ്ഞെടുപ്പ് ശശികലയ്ക്കും പനീര്‍ശെല്‍വത്തിനും മാത്രമല്ല, ജയലളിതയുടെ അനന്തരവള്‍ ദീപ ജയകുമാറിനും ജീവന്മരണപോരാട്ടം ആയിരുന്നു.

Story by
Read More >>