ഡൽഹി കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: ബിജെപിയ്ക്ക് വൻ വിജയം പ്രവചിച്ച് എക്‌സിറ്റ്‌പോൾ ഫലം

ഒരുകോടി മുപ്പതുലക്ഷം വോട്ടര്‍ന്മാരില്‍ അമ്പത്തിനാല് ശതമാനം പേര്‍ വോട്ടവകാശം വിനിയോഗിച്ചതായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക്. ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരിക

ഡൽഹി കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: ബിജെപിയ്ക്ക് വൻ വിജയം പ്രവചിച്ച് എക്‌സിറ്റ്‌പോൾ ഫലം

ശക്തമായ ത്രികോണമല്‍സരം നടന്ന ഡല്‍ഹി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍വിജയം പ്രവചിച്ച് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍. ഇന്ത്യാ ടുഡെ ആക്‌സിസ് എക്‌സിറ്റ്‌പോളനുസരിച്ച് 270 സീറ്റില്‍ ബിജെപി 202നും 220നും ഇടയിലുള്ള സീറ്റ് നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ആംആദ്മി പാര്‍ട്ടി 23-25 സീറ്റും കോണ്‍ഗ്രസ് 23-25 സീറ്റും നേടുമെന്നാണ് പ്രവചനം.

ഒരുകോടി മുപ്പതുലക്ഷം വോട്ടര്‍ന്മാരില്‍ അമ്പത്തിനാല് ശതമാനം പേര്‍ വോട്ടവകാശം വിനിയോഗിച്ചതായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക്. ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരിക.

രണ്ടുവര്‍ഷക്കാലത്തെ ആംആദ്മി ഭരണത്തിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പ് ഫലംമെന്ന് ബിജെപി അഭിപ്രായപ്പെട്ടു. കെജ്രിവാളിന്റെ നേതൃത്തില്‍ മോദി സര്‍ക്കാരിനെതിരെ ആരോപിച്ച വിഷയങ്ങളായിരുന്നു തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയം. കൂടാതെ പ്രാദേശിക വിഷയങ്ങളും ചര്‍ച്ചകളില്‍ സജീവമായിരുന്നു.


Story by