ഡല്‍ഹി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഫലം ഇന്ന്

കഴിഞ്ഞ പത്ത് വര്‍ഷമായി ഡല്‍ഹി കോര്‍പ്പറേഷന്‍ ഭരിക്കുന്നത് ബിജെപിയാണ്. ഒരുകോടി മുപ്പതു ലക്ഷം വോട്ടര്‍മാരില്‍ 54 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിരുന്നു.

ഡല്‍ഹി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഫലം ഇന്ന്

ശക്തമായ ത്രികോണ മത്സരം നടന്ന ഡല്‍ഹി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. അല്‍പ്പ സമയത്തിനുള്ളില്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയോടെ ഫലം അറിയാനായേക്കും. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലമാണ്. ആകെയുള്ള 270 സീറ്റുകളില്‍ 200ല്‍ അധികം സീറ്റുകള്‍ ബിജെപിയ്ക്ക് ലഭിക്കുമെന്നാണ് പ്രവചനം.

കഴിഞ്ഞ പത്ത് വര്‍ഷമായി ഡല്‍ഹി കോര്‍പ്പറേഷന്‍ ഭരിക്കുന്നത് ബിജെപിയാണ്. ഒരുകോടി മുപ്പതു ലക്ഷം വോട്ടര്‍മാരില്‍ 54 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ബിജെപി, ആം ആദ്മി, കോണ്‍ഗ്രസ് പാര്‍ടികളുടെ അഭിമാന പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പിൽ കാണാനായത്. പ്രാദേശിക രാഷ്ട്രീയത്തിനൊപ്പം ദേശീയ രാഷ്ട്രീയവും ചര്‍ച്ച ചെയ്യപ്പെട്ട തെരഞ്ഞെടുപ്പാണിത്.

കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളായിരുന്നു തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയം. എന്നാല്‍ രണ്ടുവര്‍ഷത്തെ കെജ്രിവാള്‍ ഭരണത്തിന്റെ വിലയിരുത്തല്‍ക്കൂടിയാവും തെരഞ്ഞെടുപ്പ് ഫലം.