അ​ഞ്ചു സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്: എക്സിറ്റ് പോൾ പ്രവചനങ്ങളിൽ മുഴങ്ങുന്നത് കോൺഗ്രസിന്റെ മരണമണി

അഞ്ച് സംസ്ഥാനങ്ങളിലെ 157 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. വ്യാഴാഴ്ച വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബി​ജെപിക്ക് അ‌നുകൂലമായിരുന്നു. എക്സിറ്റ്പോൾ പുറത്തു വന്നതോടെ യു പി കാവിയണിയുമോയെന്നറിയാനാണ് രാജ്യം കാത്തിരിക്കുന്നത്. 403 സീറ്റുകളുള്ള സംസ്ഥാനത്ത് 164-210 സീറ്റുകള്‍നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറുമെന്നാണ് എക്സിറ്റ്പോൾ പ്രവചനം.

അ​ഞ്ചു സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്: എക്സിറ്റ് പോൾ പ്രവചനങ്ങളിൽ മുഴങ്ങുന്നത് കോൺഗ്രസിന്റെ മരണമണി

ഉ​ത്ത​ർ​പ്ര​ദേ​ശും പ​ഞ്ചാ​ബും അ​ട​ക്കം അ​ഞ്ചു സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം ഇ​ന്ന​റി​യാം. ഉ​ത്ത​രാ​ഖ​ണ്ഡ്, മ​ണി​പ്പൂ​ർ, ഗോ​വ എ​ന്നി​വ​യാ​ണു മ​റ്റു സം​സ്ഥാ​ന​ങ്ങ​ൾ. രാ​വി​ലെ വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങും. 11 മ​ണി​യോ​ടെ ഏകദേശ ചിത്രം വ്യക്തമാകുമെന്നാണ് സൂചന.

അഞ്ച് സംസ്ഥാനങ്ങളിലെ 157 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. വ്യാഴാഴ്ച വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബി​ജെപിക്ക് അ‌നുകൂലമായിരുന്നു. എക്സിറ്റ്പോൾ പുറത്തു വന്നതോടെ യു പി കാവിയണിയുമോയെന്നറിയാനാണ് രാജ്യം കാത്തിരിക്കുന്നത്. 403 സീറ്റുകളുള്ള സംസ്ഥാനത്ത് 164-210 സീറ്റുകള്‍നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറുമെന്നാണ് എക്സിറ്റ്പോൾ പ്രവചനം.

പ​ഞ്ചാ​ബി​ൽ ഭ​ര​ണ​ത്തി​ലു​ള്ള അ​കാ​ലി​ദ​ൾ - ബി​ജെ​പി മു​ന്ന​ണി പാ​ടേ തോ​ൽ​ക്കും എ​ന്നാ​ണ് എ​ല്ലാ എ​ക്സി​റ്റ് പോ​ളു​ക​ളും പ​റ​യു​ന്ന​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ എ​ക്സി​റ്റ് പോ​ൾ തെ​റ്റാ​ണെ​ന്ന് ഒ​രി​ക്ക​ൽ​കൂ​ടി ബോ​ധ്യ​പ്പെ​ടു​മെ​ന്നു പ​റ​യു​ന്ന സ​മാജ്‌​വാ​ദി പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് മു​ന്ന​ണി വി​ജ​യം അ​വ​കാ​ശ​പ്പെ​ടു​ന്നു. അവിടെ, മൂ​ന്നാം സ്ഥാ​ന​ത്താ​കു​മെ​ന്ന് എ​ല്ലാ പോ​ളു​ക​ളി​ലും പ​റ​യു​ന്ന ബ​ഹു​ജ​ൻ സ​മാ​ജ് പാ​ർ​ട്ടി​യും ആ​ത്മ​വി​ശ്വാ​സം കൈ​വി​ട്ടി​ട്ടി​ല്ല.

പ​ഞ്ചാ​ബി​ലും ഗോ​വ​യി​ലും ആം ​ആ​ദ്മി പാ​ർ​ട്ടി മി​ക​ച്ച പ്ര​ക​ട​നം പ്ര​തീ​ക്ഷി​ക്കു​ന്നു. പ​ഞ്ചാ​ബി​ൽ ആം ​ആ​ദ്മി​യോ കോ​ൺ​ഗ്ര​സോ എ​ന്ന മ​ട്ടി​ലാ​ണ് എ​ക്സി​റ്റ് പോ​ളു​ക​ളി​ലെ സൂ​ച​ന. ഭ​ര​ണം കൈ​യി​ലു​ള്ള ഉ​ത്ത​രാ​ഖ​ണ്ഡും മ​ണി​പ്പൂ​രും ന​ഷ്‌​ട​പ്പെ​ട്ടാ​ൽ പ്രതിസന്ധിയിൽ നിൽക്കുന്ന കോൺഗ്രസിന് അ‌തൊരു വലിയ അ‌ടിയായിരിക്കും. പ​ഞ്ചാ​ബ് പി​ടി​ക്കാ​നാ​കു​മെ​ങ്കി​ൽ അ‌തൊരു ചെറിയ നേട്ടമായി മാറും.

പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കപ്പെട്ടപ്പോള്‍, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുര്‍ സംസ്ഥാനങ്ങളും ബി.ജെ.പി.ക്കൊപ്പമെന്നാണ് എക്‌സിറ്റ് പോള്‍ സൂചിപ്പിക്കുന്നത്.