ചൈനയിൽ സിന്‍ജിയാങ് പ്രവിശ്യയില്‍ മുസ്ലീം പേരുകൾക്ക് നിരോധനം; ഭീകരവാദം തടയാനെന്നു വിശദീകരണം

ലോക വ്യാപകമായി മുസ്ലിം മതക്കാര്‍ക്കിടയില്‍ വ്യാപകമായ പേരുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നു മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വ്യക്തമാക്കി.

ചൈനയിൽ സിന്‍ജിയാങ് പ്രവിശ്യയില്‍ മുസ്ലീം പേരുകൾക്ക് നിരോധനം; ഭീകരവാദം തടയാനെന്നു വിശദീകരണം

ചൈനയില്‍ മുസ്ലിം ഭൂരിപക്ഷ മേഖലയായ സിന്‍ജിയാങ് പ്രവിശ്യയില്‍ നവജാതശിശുക്കള്‍ക്ക് സദ്ദാം, ജിഹാദ്, മക്ക,ഹജ്ജ്, മദീന തുടങ്ങിയ മുസ്ലിം പേരുകള്‍ നല്‍കുന്നതിനു സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി.

ലോക വ്യാപകമായി മുസ്ലിം മതക്കാര്‍ക്കിടയില്‍ വ്യാപകമായ പേരുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നു മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വ്യക്തമാക്കി.

നിരോധിത പേരുകളുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ ആനുകൂല്യങ്ങളൊന്നും നിരോധിത പേരുകളുള്ളവര്‍ക്ക് ലഭിക്കില്ലെന്നും ചൈനീസ് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

സ്വതന്ത്യ രാജ്യം വേണമെന്നാവശ്യപ്പെട്ട് ചൈനയില്‍ പ്രക്ഷോഭം നടക്കുന്ന സിന്‍ജിയാങ് പ്രവിശ്യയിലാണ് സര്‍ക്കാര്‍ മുസ്ലിം പേരുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വര്‍ദ്ദിച്ചുവരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനാണ് ഈ നീക്കമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

Story by
Read More >>