മുത്തലാഖ് സമ്പ്രദായം അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി; 'വിഷയം രാഷ്ട്രീയവൽക്കരിക്കരുത്'

മുത്തലാഖ് സമ്പ്രദായത്തിനെതിരെ സംസാരിക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്ന് കരുതരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.

മുത്തലാഖ് സമ്പ്രദായം അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി; വിഷയം രാഷ്ട്രീയവൽക്കരിക്കരുത്

മുസ്ലീങ്ങള്‍ക്കിടെ നിലവിലുള്ള മുത്തലാഖ് സമ്പ്രദായമില്ലാതാക്കാൻ സമുദായ നേതാക്കൾ മുന്നോട്ടു വരുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. കേന്ദ്ര സര്‍ക്കാര്‍ മുത്തലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്ന രീതി അവസാനിപ്പിക്കുമെന്നും മോഡി പറഞ്ഞു. ഈ സമ്പ്രദായത്തിനെതിരെ സംസാരിക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ബാസവ ജയന്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

''തലാഖ് പോലുള്ള ദുരാചാരം അവസാനിപ്പിക്കുന്നതിന് മുസ്ലീങ്ങള്‍ തന്നെ മുന്നോട്ടുവരണം'' മോഡി പറഞ്ഞു. ഈ മാസം ആദ്യം ഭുവനേശ്വറില്‍ നടന്ന ബിജെപി ദേശീയ എക്‌സിക്യൂട്ടീവിലും മോഡി ഈ വിഷയം ഉയര്‍ത്തിയിരുന്നു. മൂന്ന് തവണ 'തലാഖ്' എന്ന വാക്ക് ഉച്ചരിച്ച് ഭാര്യയെ ഏകപക്ഷീയമായി വിവാഹമോചനം ചെയ്യുന്ന രീതിയാണ് മുത്തലാഖ്. ഇതിനെതിരെ അടുത്ത കാലത്ത് നിരവധി ഹരജികള്‍ കോടതികളിലെത്തിയിട്ടുണ്ട്.

Read More >>