Narada Exclusive | മഞ്ജുവിനെ വിശ്വസിച്ച ആദിവാസികള്‍ക്ക് എന്തു പറ്റി?

ആത്മാര്‍ത്ഥമായ സാമൂഹ്യ സേവനം മഞ്ജു വാര്യർ നടത്തുന്നില്ല എന്നതിന്റെ നേർസാക്ഷ്യമാണ് നാരദ ന്യൂസ് പുറത്തുവിടുന്നത്.

Narada Exclusive | മഞ്ജുവിനെ വിശ്വസിച്ച ആദിവാസികള്‍ക്ക് എന്തു പറ്റി?

പ്രശസ്തിക്കു വേണ്ടി മഞ്ജു വാര്യർ പാവങ്ങൾക്ക് വാഗ്ദാനം നൽകും. അത് ലഭിച്ചാൽ തിരിഞ്ഞു നോക്കുകയേ ഇല്ല.ആത്മാര്‍ത്ഥമായ സാമൂഹ്യ സേവനം ഇവർ നടത്തുന്നില്ല എന്നതിന്റെ നേർസാക്ഷ്യമാണ് നാരദ ന്യൂസ് പുറത്തുവിടുന്നത്.

രണ്ടു വർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലകം പട്ടം നേടിയാണ് മഞ്ജു വാര്യർ പത്രത്താളിൽ ആദ്യമായി ചർച്ചയായത്. പിന്നീട് മലയാള സിനിമയിലെ നായിക നടിയായി, പ്രസിദ്ധയുമായി. സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ WCC രുപീകരിക്കുന്നതിൽ അവർ മുൻകൈയെടുത്തു. പക്ഷെ ഒപ്പം നിന്ന സഹപ്രവർത്തകരെ മാത്രമല്ല, WCC യെ തന്നെ പിന്നീട് മഞ്ജുവാര്യർ ഒഴിവാക്കി. മഞ്ജുവിന് നിലപാട് എടുക്കാം, പക്ഷെ മാറ്റിക്കൊണ്ടേയിരിക്കരുത് എന്നാണ് ഇതേപ്പറ്റി സിനിമയിലെ ഒരു സഹപ്രവർത്തക പറഞ്ഞത്.

ഇത്രയൊക്കെയായിട്ടും അഭിനയിച്ച സിനിമയിലെ നല്ല കഥാപാത്രങ്ങളായാണ് മഞ്ജുവാര്യരെ പൊതുജനം ഓർത്തത്‌. പ്രത്യേകിച്ചും സാധാരണക്കാർ. അതുകൊണ്ടാണ് വയനാട് പനമരത്തെ പാവം ആദിവാസി സമൂഹത്തെ ഇവർക്ക് കബളിപ്പിക്കാനായത്. രണ്ടു കോടി രൂപയോളം വാഗ്ദാനം ചെയ്ത് വഞ്ചിച്ചത് കേസായപ്പോള്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്നായി. അതുപോലും ഇനിയും നല്‍കിയിട്ടില്ല.

മഞ്ജുവിനെ വിശ്വസിച്ച ആദിവാസികള്‍ക്ക് രണ്ടു വര്‍ഷം പഞ്ചായത്ത് ഫണ്ട് നല്‍കിയില്ല. ലൈഫ് പദ്ധതിയിലോ, പ്രളയ ദുരിതാശ്വാസ പാക്കേജിലോ അവര്‍ ഉള്‍പ്പെട്ടില്ല. കാരണം മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ വാഗ്ദാനം പാലിക്കുമെന്ന് എല്ലാവരും വിശ്വസിച്ചു. ദത്തെടുത്ത ശേഷം മഞ്ജു വഴിയില്‍ ഉപേക്ഷിച്ച ഈ ആദിവാസി ഗ്രാമത്തെ ഇനി ആരെങ്കിലും ഏറ്റെടുക്കേണ്ടിയിരിക്കുന്നു. (വീഡിയോ കാണുക)