ഗോവ പിടിക്കാനുള്ള കരുക്കളുമായി ബിജെപി;മുഖ്യമന്ത്രിയാകാനായി പരീക്കര്‍ കേന്ദ്രമന്ത്രി സ്ഥാനം ഒഴിയുന്നു

ഗോവയില്‍ സര്‍ക്കാരുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ബിജെപി കാര്യങ്ങള്‍ നീക്കുന്നത്.

ഗോവ പിടിക്കാനുള്ള കരുക്കളുമായി ബിജെപി;മുഖ്യമന്ത്രിയാകാനായി പരീക്കര്‍ കേന്ദ്രമന്ത്രി സ്ഥാനം ഒഴിയുന്നു

കേന്ദ്ര പ്രതിരോധ മന്ത്രിസ്ഥാനം മനോഹര്‍ പരീക്കര്‍ രാജിവയ്ക്കും. പരീക്കറെ മുഖ്യമന്ത്രിയാക്കി ഗോവയില്‍ ഭരണം പിടിക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിന്റെ ഭാഗമായാണ് രാജി

ഗോവയില്‍ സര്‍ക്കാരുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ബിജെപി കാര്യങ്ങള്‍ നീക്കുന്നത്. 40 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 17 ഉം എന്‍സിപിക്ക് ഒരു എംഎല്‍എയുമാണുള്ളത്.13 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. ഇതിനുപുറമെ മൂന്ന് സ്വതന്ത്ര എംഎല്‍എമാരില്‍ ഒരു സ്വതന്ത്ര എംഎല്‍എയുടെ പിന്തുണയും ബിജെപി ഉറപ്പാക്കി എന്നാണ് സൂചനകള്‍. 40 അംഗങ്ങള്‍ ഉള്ള ഗോവ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 21 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്.

പരീക്കര്‍ ഗോവ മുഖ്യമന്ത്രിയാവുമെന്ന് കേന്ദ്ര മന്ത്രി നിഥിന്‍ ഗഡ്കരി വ്യക്തമാക്കി. ഇതിന് മുന്നോടിയായി ബിജെപി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി(എംജിപി), ഗോവ ഫേര്‍വേര്‍ഡ് പാര്‍ട്ടി(ജിഎഫ്‌പി) എന്നീ പാര്‍ട്ടികളുടെ എംഎല്‍എമാര്‍ ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹയുമായി കൂടിക്കാഴ്ച നടത്തി. മൂന്ന് പാര്‍ട്ടികളുടെയും 21 എംഎല്‍മാര്‍ ഒപ്പിട്ട പിന്തുണക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയെന്നും ഗഡ്കരി മാധ്യമങ്ങളോട് പറഞ്ഞു.

Read More >>