വിഐപി സംസ്‌കാരവും ബീക്കണ്‍ ലൈറ്റും വേണ്ട; ശിലാഫലകങ്ങളില്‍ മന്ത്രിമാരുടെ പേരെഴുതില്ല: പുതിയ തുടക്കവുമായി പഞ്ചാബിലെ കോൺഗ്രസ് സര്‍ക്കാര്‍

മുഖ്യമന്ത്രിയും മന്ത്രിമാരും ഔദ്യോഗിക വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് ഉപയോഗിക്കില്ലെന്നുള്ള തീരുമാനം മന്ത്രിസഭ എടുത്തുകഴിഞ്ഞു. മന്ത്രിമാര്‍ക്ക് പുറമെ എംഎല്‍എമാരും ഉന്നത ഉദ്യോഗസ്ഥരും വാഹനങ്ങളില്‍നിന്ന് ബീക്കണ്‍ലൈറ്റുകള്‍ നീക്കംചെയ്യുമെന്നും ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് അറിയിച്ചു. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

വിഐപി സംസ്‌കാരവും ബീക്കണ്‍ ലൈറ്റും വേണ്ട; ശിലാഫലകങ്ങളില്‍ മന്ത്രിമാരുടെ പേരെഴുതില്ല: പുതിയ തുടക്കവുമായി പഞ്ചാബിലെ കോൺഗ്രസ് സര്‍ക്കാര്‍

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നു നടന്ന മന്ത്രിസഭ രൂപീകരണത്തിലും ബിജെപിക്കു മുന്നില്‍ കനത്ത തിരിച്ചടി സംഭവിച്ചുവെങ്കിലും പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി ആശ്വാസകരമായിരുന്നു. തിരിച്ചടയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൂടിയുള്ള ജനപ്രിയ തീരുമാനങ്ങളാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള പുതിയ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭ യോഗത്തിലുണ്ടായത്.

മുഖ്യമന്ത്രിയും മന്ത്രിമാരും ഔദ്യോഗിക വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് ഉപയോഗിക്കില്ലെന്നുള്ള തീരുമാനം മന്ത്രിസഭ എടുത്തുകഴിഞ്ഞു. മന്ത്രിമാര്‍ക്ക് പുറമെ എംഎല്‍എമാരും ഉന്നത ഉദ്യോഗസ്ഥരും വാഹനങ്ങളില്‍നിന്ന് ബീക്കണ്‍ലൈറ്റുകള്‍ നീക്കംചെയ്യുമെന്നും ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് അറിയിച്ചു. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. വിഐപി സംസ്‌കാരം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പ്രസ്തുത തീരുമാനങ്ങള്‍. മാത്രമല്ല മുഖ്യമന്ത്രിയോ, മന്ത്രിമാരോ, എംഎല്‍എമാരോ ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കുകയൊ തറക്കല്ലിടുകയോ ചെയ്യുല്ലെന്നും മന്ത്രിസഭാ യോഗത്തിനുശേഷം ധനമന്ത്രി മന്‍പ്രീത് സിങ് ബാദല്‍ മാധ്യമങ്ങളെ അറിയിച്ചു.

സംസ്ഥാനത്തു നിലവില്‍ വരുന്ന വന്‍കിട പദ്ധതികളുടെ ശിലാ ഫലകങ്ങളില്‍പോലും മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ പേരുകള്‍ എഴുതിവെക്കേണ്ടതില്ലെന്നും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ 2015 ല്‍ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ അധികാരമേറ്റപ്പൊള്‍ എടുത്ത തീരുമാനങ്ങള്‍ വന്‍ ജനപ്രീതി ആര്‍ജ്ജിച്ചിരുന്നു. അതിന്റെ ചുവടുപറ്റിയാണ് പഞ്ചാബ് സര്‍ക്കാരിന്റെ തീരുമാനങ്ങളെ രാഷ്ട്രീയ നിരീക്ഷകര്‍ നോക്കിക്കാണുന്നത്.