മഞ്ജുവിനെതിരെ ദിലീപിന്റെ ഭീഷണി; കൂടുതല്‍ കുഴപ്പമുണ്ടാക്കിയാല്‍ പ്രമുഖരുടെ പേരു പുറത്തു വിടും

എല്ലാം തുറന്നു പറയാനെന്ന നിലയില്‍ നടത്തിയ വീഡിയോ അഭിമുഖത്തിലാണ് ചോദ്യങ്ങള്‍ പോലുമില്ലാതെ ദിലീപ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. വിവാഹമോചന പരാതിയില്‍ പ്രമുഖരുടെ പേരുകളുണ്ടെന്ന് ദിലീപ് പറയുന്നു

മഞ്ജുവിനെതിരെ ദിലീപിന്റെ ഭീഷണി; കൂടുതല്‍ കുഴപ്പമുണ്ടാക്കിയാല്‍ പ്രമുഖരുടെ പേരു പുറത്തു വിടും

ജീവിതത്തില്‍ ഇതുവരെ നേരിട്ട ആരോപണങ്ങള്‍ക്ക് ഒറ്റയടിക്ക് മറുപടി പറഞ്ഞ് ദിലീപിന്റെ അഭിമുഖ വീഡിയോ പുറത്ത്.മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

വിവാഹ മോചനവുമായി ബന്ധപ്പെട്ട് മുന്‍ഭാര്യ മഞ്ജുവാര്യരെ വ്യക്തമായി കുറ്റപ്പെടുത്തുന്നതാണ് വെളിപ്പെടുത്തല്‍. വിവാഹമോചനത്തിന് ആദ്യം പരാതി കൊടുത്തത് താനാണെന്നും തന്റെ കുടുംബ ചരിത്രം മുഴുവനും പരാതിയിലുണ്ടെന്നും പ്രതികളും, കക്ഷികളും, സാക്ഷികളും, തെളിവുകളും ആ പരാതിയില്‍ വ്യക്തമായി പറുന്നുണ്ടെന്നും പലപ്രമുഖരുടേയും പേരുകള്‍ പരാതിയിലുണ്ടെന്നും ദിലീപ് പറയുന്നു.

അവരുടെ ഇമേജിന് കോട്ടം തട്ടാതിരിക്കാന്‍ രഹസ്യ വിചാരണ ആവശ്യപ്പെട്ടിരുന്നുവെന്നും ദിലീപ് പറഞ്ഞു. പരസ്പരസമ്മതത്തോടെ വിവാഹ മോചിതരായവരാണ് ദിലീപും മഞ്ജുവും. ദിലീപിന്റെ സ്വത്തിലുള്ള അവകാശവും ജീവനാംശവും മഞ്ജു വേണ്ടെന്നു വെച്ചിരുന്നു.

കൂടുതല്‍ കുഴപ്പങ്ങളുണ്ടാക്കിയാല്‍ പ്രമുഖരുടെ പേരുകള്‍ പുറത്തുവിടുമെന്ന ഭീഷണിയും അഭിമുഖത്തിലുണ്ട്. വിവാഹമോചനവുമായി കാവ്യയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് ദിലീപ് തീര്‍ത്തു പറയുന്നു. വിവാഹമോചനത്തിനു ശേഷം ദിലീപോ, മഞ്ജുവോ കോടതിയില്‍ നല്‍കിയ പരാതിയെ കുറിച്ച് തുറന്നു പറഞ്ഞിരുന്നില്ല.

ദിലീപുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം-


Read More >>