ഗൂഢാലോചന നടന്നത് തനിക്കെതിരെയെന്നു ദിലീപ്; നടന്നതെന്തെന്നു നടിക്കും പ്രതിക്കും മാത്രം അറിയാം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയും ക്വട്ടേഷനുമുണ്ടായത് തനിക്കെതരെയാണെന്ന് നടന്‍ ദിലീപ്. അതേത്തുടര്‍ന്ന് ആത്മഹത്യയെ കുറിച്ചു പോലും ആലോചിച്ചു.

ഗൂഢാലോചന നടന്നത് തനിക്കെതിരെയെന്നു ദിലീപ്; നടന്നതെന്തെന്നു നടിക്കും പ്രതിക്കും മാത്രം അറിയാം

നടിക്കു നേരെ നാടിനെ നടുക്കിയ ആക്രമണ സംഭവത്തില്‍ പുതിയ ആരോപണവുമായി നടന്‍ ദിലീപ്. ഗൂഢാലോചനയും ക്വട്ടേഷനുമുണ്ടായത് തനിക്കെതിരെയാണെന്ന് ദിലീപ് പറയുന്നു. മനോരമ ഓൺലൈനിന്റെ അഭിമുഖത്തിലാണ് ദിലീപിന്റെ ആരോപണം.

ദിലീപ് പറയുന്നു:

'സത്യം പറഞ്ഞാല് ഇവിടിപ്പോ എന്താ ഉണ്ടായത്, നമ്മളൊരു ദിവസം ഒരു വാര്‍ത്ത കേട്ടു, അതിന്റെ പേരില് എല്ലാരും കൂടി ഒത്തുകൂടി, ഭയങ്കര ബഹളായിരുന്നു. ഒരുപാടാള്‍ക്കാര് നിരാഹാരം കിടക്കാന്‍ പോയിരുന്നു, ഗൂഢാലോചനയെന്നു പറഞ്ഞ് ഭയങ്കര ബഹളങ്ങളുണ്ടായിരുന്നു. ഇതിന്റിടയില്‍ എല്ലാം കൂടി കറങ്ങിത്തിരിഞ്ഞ് എന്റെ നേര്‍ക്ക് വന്നു. അതിനുശേഷം ഇവിടെ എന്താണ് സംഭവിച്ചത്.

സത്യം പറഞ്ഞാല് ഇവിടെ എന്താ ഉണ്ടായതെന്ന്, ഇതില്‍ പങ്കുള്ള, അതായത്, വാദിയായതും പ്രതിയായതുമായ ആളുകള്‍ക്കു മാത്രമേ സത്യത്തില്‍ ഉണ്ടായത് എന്താണെന്ന് അറിയൂ എന്ന അവസ്ഥയിലാണ്. നമുക്കാര്‍ക്കും ഒന്നും അറിയില്ല. ഇപ്പോ ആരുമില്ല ഇതിന്റെ പുറകില്‍. നിരാഹാരം കിടക്കാനുമില്ല. ആര്‍ക്കും ഒന്നും അറിയണ്ട. ഇത്രയും കാര്യം നടന്നപ്പോ, എന്റെ സംശയം മുഴുവന്‍, സത്യം പറഞ്ഞാലീ ഗൂഢാലോചനയും ക്വട്ടേഷനുമൊക്കെ എനിക്കെതിരെ തന്നെയായിരുന്നില്ലേ.

എന്റെ ശരീരത്തില്‍ ഒരാള്‍ തൊട്ടില്ല എന്നേയുള്ളു. മാനസികമായി പീഡിപ്പിക്കപ്പെട്ട ഒരാളാണ് ഞാന്‍. ഞാന്‍ ശരിക്കും ആത്മഹത്യയെക്കുറിച്ചു വരെ ചിന്തിച്ചു. പക്ഷേ, തന്റെ മകളെ ഓർത്താണ് താൻ... തിളക്കം സിനിമയില്‍ അതിഥിതാരമായി അഭിനയിക്കാന്‍ താനാണ് അവർക്ക് അവസരം കൊടുത്തത്. പിന്നീട് ആ നടിയെ തന്റെ ആറ് സിനിമകളില്‍ നായികയാക്കി. ആദ്യ സിനിമയില്‍ നായികയാക്കിയതും താനാണ്. അപ്പോള്‍ സംവിധായകരും നിര്‍മ്മാതാവും എതിര്‍ത്തു.

തനിക്കൊപ്പം നായികയായ വേഷങ്ങള്‍ കണ്ടാലറിയാം, ആ വേഷങ്ങള്‍ ആര്‍ക്കു വേണമെങ്കിലും ചെയ്യാവുന്നതാണ്. നടിയുടെ ബുദ്ധിമുട്ടും പ്രയാസങ്ങളും അറിയാവുന്നതിനാല്‍ സഹായിച്ചതാണ്- ദിലീപ് പറയുന്നു.

ദിലീപ് അഭിമുഖത്തില്‍ നടിയുമായി ബന്ധപ്പെട്ട് പറയുന്ന മറ്റു കാര്യങ്ങള്‍:

ആക്രമിക്കപ്പെട്ട നടിയുമായി റിയല്‍ എസ്റ്റേറ്റ് ബന്ധം ഉണ്ടെന്നു തെളിയിക്കുന്നവര്‍ക്ക് ആ സ്ഥലം നല്‍കാം.

ആദ്യമായി നായികയാക്കിയ പ്രമുഖ നടി റിയല്‍ എസ്റ്റേറ്റ് ആരോപണം ഉണ്ടായിട്ടും നിഷേധിച്ച് ഫേസ്ബുക്ക് പോസ്റ്റ് പോലും ഇട്ടില്ല.

പീഡിപ്പിക്കപ്പെട്ടു എന്നു പറഞ്ഞാല്‍ ചിലപ്പോള്‍ ആത്മഹത്യ ചെയ്യാം, മാനസികമായി തകരാം, കുറേക്കാലത്തേയ്ക്ക് മിണ്ടാതായി പോകാം അതൊന്നുമുണ്ടാകാതെ നടി രണ്ടു ദിവസം കൊണ്ട് ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തി.

Read More >>