മറൈന്‍ഡ്രൈവിലെ സദാചാര ഗുണ്ടാ ആക്രമണം; ശിവസേന ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ ആറുപേര്‍ പിടിയില്‍

യുവതിയുവാക്കളെ ഭീഷണിപ്പെടുത്തിയതിനും പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും അനുമതിയില്ലാതെ പ്രകടനം നടത്തിയതിനുമാണ് മറൈന്‍ഡ്രൈവില്‍ ഇരുപതോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. എന്നാല്‍ മര്‍ദ്ദിച്ചതിന്റെ പേരില്‍ കേസെടുത്തിട്ടില്ല. മര്‍ദിച്ചതായി ആരും പരാതി നല്‍കിയിട്ടില്ലാത്തതിനാലാണ് കേസെടുക്കാത്തതെന്നു പൊലീസ് അറിയിച്ചു.

വനിതാദിനത്തില്‍ കൊച്ചി മറൈന്‍ഡ്രൈവില്‍ എത്തിയ യുവതി- യുവാക്കള്‍ക്കുനേരേ ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.ആര്‍ ദേവന്‍, കെ.വൈ കുഞ്ഞുമോന്‍, കെ.യു രതീഷ്,എ.വി വിനീഷ്,ടി.ആര്‍ ലെനിന്‍,കെ.കെ ബിജു, അരവിന്ദന്‍, രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. സംഭവം വന്‍ വിവാദമായതിനെ തുര്‍ന്നാണ് പൊലീസിന്റെ അറസ്റ്റു നീക്കം.

Read More >>