തോമസ് ചാണ്ടിയുടെ വാഹനത്തിന് നേരെ ചീമുട്ടയേറ്

പൊലീസ് അകമ്പടിയോടെ മന്ത്രിയുടെ എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ച് തന്നെയായിരുന്നു തോമസ് ചാണ്ടിയുടെ യാത്ര

തോമസ് ചാണ്ടിയുടെ വാഹനത്തിന് നേരെ ചീമുട്ടയേറ്

രാജിവെച്ച ശേഷം ഔദ്ദ്യോഗിക വാഹനത്തില്‍ കൊച്ചിയിലേക്ക് പോവുന്നതിനിടെ തോമസ് ചാണ്ടിയുടെ വാഹനത്തിന് നേരെ ചീമുട്ടയേറ്‌. അടൂരില്‍ വെച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനത്തിന് മുന്നിലേക്ക് ചാടി വീണ് ചീമുട്ടയെറിയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തത്. മന്ത്രിസ്ഥാനം നഷ്ടമായതിനു ശേഷം സ്റ്റേറ്റ് കാറില്‍ പൊലീസ് അകമ്പടിയോടെ മന്ത്രിയുടെ എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ച് തന്നെയായിരുന്നു തോമസ് ചാണ്ടിയുടെ യാത്ര. ചാനലുകൾ തോമസ് ചാണ്ടിയുടെ യാത്ര ലൈവ് കൊടുക്കുന്നത് നോക്കിയാണ് ഓരോ പ്രദേശത്തും ആളുകൾ കരിങ്കൊടിയും ചീമുട്ടയുമായി കാത്തുനിൽക്കുന്നത്.

ഇതിനു മുൻപ് സോളാർ കമ്മീഷന്റെ വിവാദമായ സിഡി അന്വേഷിച്ചുള്ള കോയമ്പത്തൂർ യാത്രയാണ് മാധ്യമങ്ങൾ ഇത്ര പ്രാധാന്യത്തോടുകൂടി ലൈവ് ചെയ്തത്. നേരത്തെ എൻസിപി നേതാവ് ടിപി പീതാംബരൻ മാസ്റ്ററാണ് സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് തോമസ് ചാണ്ടിയെ പുറത്താക്കണമെന്ന ആവശ്യമുന്നയിച്ച് കത്ത് നൽകിയത്.

Story by