മലയിന്‍കീഴില്‍ പ്രായപൂര്‍ത്തിയാവാത്ത സഹോദരങ്ങള്‍ പീഡനത്തിനിരയായി; ബന്ധു അറസ്റ്റില്‍

മലയിന്‍കീഴ് സ്വദേശി വിനോദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സഹോദരങ്ങളായ അഞ്ചുവയസ്സുകാരിയേയും ഒമ്പതുവയസ്സുകാരനേയുമാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. പീഡിപ്പിക്കപ്പെട്ട ഒമ്പതുകാരനായ ആണ്‍കുട്ടി അര്‍ബുദ രോഗി കൂടിയാണ്.

മലയിന്‍കീഴില്‍ പ്രായപൂര്‍ത്തിയാവാത്ത സഹോദരങ്ങള്‍ പീഡനത്തിനിരയായി; ബന്ധു അറസ്റ്റില്‍

തിരുവനന്തപുരം മലയിന്‍കീഴില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍. മലയിന്‍കീഴ് സ്വദേശി വിനോദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സഹോദരങ്ങളായ അഞ്ചുവയസ്സുകാരിയേയും ഒമ്പതുവയസ്സുകാരനേയുമാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്.

പീഡിപ്പിക്കപ്പെട്ട ഒമ്പതുകാരനായ ആണ്‍കുട്ടി അര്‍ബുദ രോഗി കൂടിയാണ്. ഈ കുട്ടിയെ ചികിത്സയ്ക്കു കൊണ്ടുപോകുന്ന സമയത്താണ് ഇയാള്‍ ഇളയ സഹോദരിയായ പെണ്‍കുട്ടിയേയും പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞ. ഇത്തരത്തില്‍ മൂന്നുമാസമായി ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചുവരികയാണ്. ഇക്കാലയളവില്‍ ഇവര്‍ പലതവണ പീഡനത്തിന് ഇരയായിട്ടുള്ളതായും പൊലീസ് വ്യക്തമാക്കി.

ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു പരിശോധന നടത്തിയപ്പോഴാണ് പീഡനത്തിനിരയായ വിവരം അറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ വിശദമായി ചോദിച്ചറിഞ്ഞപ്പോഴാണ് മൂന്നുമാസമായി തങ്ങളെ ബന്ധുവായ യുവാവ് പീഡിപ്പിച്ചുവരുന്ന വിവരം കുട്ടി പറയുന്നത്. ഇതേ തുടര്‍ന്ന് അവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More >>