ആ സ്ത്രീ ആരാണെന്ന് പറയില്ല; കൊത്തിപ്പറിക്കാന്‍ വിട്ടുകൊടുക്കില്ല; മാദ്ധ്യമങ്ങളെ പരിഹസിച്ച് മംഗളം സിഇഒ

പ്രമോദ് രാമന്റെ കഥകളാണ് അമേധ്യപ്രവര്‍ത്തനമെന്ന് മംഗളം സിഇഒ ആര്‍ അജിത് കുമാര്‍. സോഷ്യല്‍ മീഡിയയിലടക്കം ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്ക് ചാനലിലൂടെ മറുപടി പറയുകയായിരുന്നു അജിത്ത്. എതിര്‍ക്കുന്നവരെ ഞരമ്പ് രോഗികളെന്നും വിളിച്ച അജിത് സോഷ്യല്‍ മീഡിയയെ വിചാരണ ചെയ്യുന്നതില്‍ താല്പര്യപ്പെട്ടു..

ആ സ്ത്രീ ആരാണെന്ന് പറയില്ല; കൊത്തിപ്പറിക്കാന്‍ വിട്ടുകൊടുക്കില്ല; മാദ്ധ്യമങ്ങളെ പരിഹസിച്ച് മംഗളം സിഇഒ

മന്ത്രിയുടെ സ്വകാര്യസംഭാഷണം പുറത്ത് വിട്ടതിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മംഗളം സിഇഒ ആര്‍ അജിത്കുമാര്‍. ഏതാനും ദിവസം മുമ്പ് ലഭിച്ച ശബ്ദരേഖ അവരുടെ അനുമതിയില്ലാതെ പുറത്ത് വിടില്ലെന്ന് അദ്ദേഹം പറഞ്ഞു. ശബ്ദരേഖ കൈമാറുമ്പോള്‍ പേര് പുറത്ത് പോകരുതെന്നും കേസിലും വഴക്കിലും മാദ്ധ്യമങ്ങളുടേയും പൊലീസിന്റെയും വിചാരണ നേരിടുവാന്‍ ഇട്ടു കൊടുക്കരുതെന്നും സ്ത്രീ പറഞ്ഞിരുന്നെന്നും അജിത്കുമാര്‍ പറയുന്നു..

മംഗളം വാര്‍ത്തയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ച മാധ്യമപ്രവര്‍ത്തകരെ പരിഹസിക്കുന്ന മറുപടിയായിരുന്നു അജിത്കുമാറും മംഗളവും നല്‍കിയത്. മംഗളം വാര്‍ത്തയെ മാദ്ധ്യമപ്രവര്‍ത്തനമല്ല അമേധ്യപ്രവര്‍ത്തനമാണ് എന്ന് വിമര്‍ശിച്ച മനോരമ ന്യൂസിലെ മാദ്ധ്യമ പ്രവര്‍ത്തകനും കഥാകൃത്തുമായ പ്രമോദ് രാമനുള്ള അജിത്കുമാറിന്റെ മറുപടി ഇങ്ങനെയായിരുന്നു. ' പ്രമോദ് രാമന്റെ കഥകളില്‍ നിന്ന് അത് വ്യക്തമാണ്.കൂടുതല്‍ പറയേണ്ടതില്ല.മന്ത്രിയ്‌ക്കെതിരെ പരാതിപ്പെട്ട സ്ത്രീ ജീവിച്ചിരിപ്പുണ്ടെന്നും അവര്‍ക്ക് മന്ത്രിയുമായി എത്ര കാലം ബന്ധമുണ്ടായിരുന്നുവെന്നും വെളിപ്പെടുത്തേണ്ടത് അവര്‍ തന്നെയാണെന്നും അജിത്കുമാര്‍ പറഞ്ഞു.

മനോരമ ന്യൂസിലെ ധന്യ ഇന്ദുവിന്റെ ചീഞ്ഞ മാദ്ധ്യമപ്രവര്‍ത്തനം ആദ്യമായല്ലല്ലോ എന്നും അവര്‍ സ്വന്തം അനുഭവത്തില്‍ നിന്ന് പറയുന്നതാകും എന്നായിരുന്നു വിമര്‍ശനങ്ങള്‍ക്ക് മംഗളം ടി വി കോര്‍ഡിനേറ്റര്‍ എംബി സന്തോഷിന്റെ മറുപടി. സ്ത്രീയുടെ ശബ്ദവും ഐഡന്റിറ്റിയും പുറത്ത് വിടുന്നത് നീതിയല്ലെന്നും മംഗളം ചാനല്‍ വ്യക്തമാക്കി.

മംഗളം ചാനലിനെതിരെ വ്യാജപ്രചരണം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അവര്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അജിത്കുമാര്‍ പറയുന്നു. പരാതിക്കാരി ഉണ്ടോ എന്നും മന്ത്രിയുടെ ശബ്ദമാണോ അത് എന്നും പരിശോധിച്ച ശേഷമാണ് വാര്‍ത്ത പുറത്ത് വിട്ടത്. മന്ത്രിയോട് ഇഷ്ടത്തോടെയാണ് സംസാരിച്ചതെങ്കില്‍ ശബ്ദരേഖ കൈമാറില്ലായിരുന്നു. ഭാര്യയോടും ഗേള്‍ഫ്രണ്ടിനോടുമാണ് മന്ത്രി സംസാരിച്ചിരുന്നെതെങ്കില്‍ ഒരു പ്രശ്‌നവുമുണ്ടാകില്ലായിരുന്നുവെന്നുമാണ് മംഗളത്തിന്റെ വാദം.

മന്ത്രിയെ സംബന്ധിച്ചിടത്തോളം സ്വകാര്യതയ്ക്ക് പരിമിതിയുണ്ടെന്നും മാദ്ധ്യമപ്രവര്‍ത്തനം തന്നെയാണ് ഇതെന്ന് വിശ്വസിക്കുന്നതായും ആര്‍ അജിത്കുമാര്‍ പറയുന്നു. മന്ത്രി പ്രലോഭനത്തില്‍ വീഴാന്‍ പാടില്ലെന്ന് തന്നെയാണ് നിലപാട്. ചര്‍ച്ചയില്‍ പങ്കെടുത്ത ഇടത് നിരീക്ഷകനായ എസ് ആര്‍ ശക്തിധരനടരക്കം മംഗളത്തെ ന്യായീകരിക്കുന്ന നിലപാടാണ് ചര്‍ച്ചയില്‍ സ്വീകരിച്ചത്.

Read More >>