ആക്രമിക്കപ്പെട്ട നടിക്കെതിരായ അപകീർത്തിപരമായ പരാമർശം; പി സി ജോർജിനെതിരെ വനിതാ കമ്മീഷൻ കേസെടുക്കും

നിർഭയയേക്കാൾ ക്രൂരമായി ആക്രമിച്ചു എന്നാണ് പൊലീസ് പറയുന്നതെന്നും അങ്ങനെയെങ്കിൽ പിറ്റേദിവസം നടിയെങ്ങനെ സിനിമയിൽ അഭിനയിക്കാൻ പോയെന്നുമായിരുന്നു പി സി ജോർജിന്റെ ചോദ്യം. ഇതുൾപ്പെടെ നിരവധി തവണയാണ് പി സി ജോർജ് ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയത്. ഈ സാഹചര്യത്തിലാണ് വനിതാ കമ്മീഷന്റെ ഇടപെടൽ.

ആക്രമിക്കപ്പെട്ട നടിക്കെതിരായ അപകീർത്തിപരമായ പരാമർശം; പി സി ജോർജിനെതിരെ വനിതാ കമ്മീഷൻ കേസെടുക്കും

ആക്രമണത്തിനിരയായ യുവ നടിക്കെതിരെ വിവിധയിടങ്ങളിൽ അപകീർത്തികരമായ സംഭാഷണങ്ങളും പരാമർശങ്ങളും നടത്തിയ സംഭവത്തിൽ പി സി ജോർജ് എംഎൽഎയ്ക്കെതിരെ വനിതാ കമ്മീഷൻ കേസെടുക്കും.

എംഎൽഎയ്ക്കെതിരെ സ്വമേധയാ കേസെടുക്കാൻ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് സ്പീക്കറുടെ അനുമതിയോടെ പി സി ജോര്‍ജിന്റെ മൊഴി രേഖപ്പെടുത്തും.

വാർത്താസമ്മേളനങ്ങളിലും ചാനൽ ചർച്ചകളിലുമൊക്കെ ജോർജ് നടത്തിയ പരാമർശങ്ങൾ സ്ത്രീത്വത്തെയാകെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന് വനിതാ കമ്മീഷൻ വിലയിരുത്തി.

നിരവധി തവണയാണ് പി സി ജോർജ് ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയത്. നിർഭയയേക്കാൾ ക്രൂരമായി ആക്രമിച്ചു എന്നാണ് പൊലീസ് പറയുന്നതെന്നും അങ്ങനെയെങ്കിൽ പിറ്റേദിവസം നടിയെങ്ങനെ സിനിമയിൽ അഭിനയിക്കാൻ പോയെന്നുമായിരുന്നു പി സി ജോർജിന്റെ ചോദ്യം.

കേസുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്ന കാര്യങ്ങൾ വിശ്വസിക്കാൻ കഴിയില്ല. ഇപ്പോൾ നടക്കുന്നത് പുരുഷ പീഡനമാണ്. കേസിൽ തെളിവു നൽകാൻ താൻ പോകില്ല. അന്വേഷണ സം​ഘം തന്റെ മുറിയിൽ വന്നാൽ അറിയാവുന്ന കാര്യങ്ങൾ പറയാമെന്നും പി സി ജോർജ് അവകാശപ്പെട്ടിരുന്നു. പുരുഷന്മാരുമായി സമ്മതത്തോടെ ശരീരം പങ്കിട്ട ശേഷം പീഡിപ്പിച്ചു എന്നു പറഞ്ഞ് പരാതി നൽകുന്നതിനോടു യോജിക്കാൻ കഴിയില്ലെന്നും പൊലീസ് ചെയ്യുന്നത് ശുദ്ധ മണ്ടത്തരമാണെന്നും പി സി ജോർജ് പറഞ്ഞിരുന്നു.

പി സി ജോർജിന്റെ വിവാദ പരാമർശങ്ങൾക്കെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയരുകയും നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വനിതാ കമ്മീഷന്റെ ഇടപെടൽ.

Read More >>