സംഘപരിവാറിന് വഴങ്ങി ശബരിമലയിൽ നിന്ന് പൊലീസ് തിരിച്ചിറക്കിയ യുവതികൾ നിരാഹാര സമരത്തിൽ

അഞ്ചു പേർ മാത്രമാണ് ആദ്യം പ്രതിഷേധത്തിനുണ്ടായിരുന്നത്. അത് കൂടാനുള്ള സാഹചര്യം ഒരുക്കിയത് പൊലീസാണെന്നും ഇവർ ചൂണ്ടിക്കാട്ടി.

സംഘപരിവാറിന് വഴങ്ങി ശബരിമലയിൽ നിന്ന് പൊലീസ് തിരിച്ചിറക്കിയ യുവതികൾ നിരാഹാര സമരത്തിൽ

സുപ്രീംകോടതി വിധി പ്രകാരം ശബരിമലയിൽ ദർശനത്തിന് എത്തി തിരിച്ചിറക്കപ്പെട്ട യുവതികൾ നിരാഹാരസമരത്തിൽ. കണ്ണൂർ സ്വദേശികളായ രേഷ്മ നിഷാന്ത്, ഷാനില സജീഷ് എന്നിവരാണ് നിരാഹാര സമരം ആരംഭിച്ചത്. സംഘപരിവാർ പ്രതിഷേധത്തിനു വഴങ്ങി തങ്ങളെ തിരിച്ചിറക്കിയ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഇരുവരുടേയും സമരം. തിരിച്ചറിയൽ കാർഡ് അടക്കം ചോദിച്ചാണ് സംഘപരിവാർ അക്രമികൾ ഇവർക്കെതിരെ പ്രതിഷേധം നടത്തിയത്.

എന്നാൽ സുരക്ഷ നൽകി ദർശനത്തിന് കൊണ്ടുപോകാതെ പൊലീസ് തങ്ങളെ നിർബന്ധിച്ചു തിരിച്ചിറക്കുകയായിരുന്നുവെന്ന് രേഷ്മ പറഞ്ഞു. ദർശനം നടത്താനാണ് ഞങ്ങൾ വന്നത്. സംരക്ഷണം നൽകാമെന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ഇതുണ്ടായില്ല. അഞ്ചു പേർ മാത്രമാണ് ആദ്യം പ്രതിഷേധത്തിനുണ്ടായിരുന്നത്. അത് കൂടാനുള്ള സാഹചര്യം ഒരുക്കിയത് പൊലീസാണെന്നും ഇവർ ചൂണ്ടിക്കാട്ടി. ശബരിമലയിൽ ദർശനം നടത്താതെ മാലയഴിക്കാനോ വ്രതം അവസാനിപ്പിക്കാനോ തയ്യാറല്ലെന്നും യുവതികൾ വ്യക്തമാക്കി.

രണ്ടു വാഹനങ്ങളിലായാണ് പൊലീസ് തങ്ങളെ കൊണ്ടുപോകുന്നതെന്നു എവിടേക്കാണെന്ന് അറിയില്ലെന്നും ഷാനില പറഞ്ഞു. പമ്പയിലേക്ക് കെഎസ്ആർടിസി ബസ്സിലാണ് വന്നത്. ബസ്സുലുണ്ടായിരുന്ന ഭക്തരാരും പ്രതിഷേധിച്ചിരുന്നില്ല. എന്നാൽ ശബരിമലയിൽ നിരന്തരം അക്രമം നടത്തുന്നവരാണ് പ്രതിഷേധം നടത്തിയതും തിരിച്ചറിയൽ കാർഡ് ചോദിച്ചതും. പ്രതിഷേധിക്കുന്നതിനിടെ കൊല്ലുമെന്നും മറ്റും അവർ ഭീഷണിപ്പെടുത്തി. ഇങ്ങനെയാണോ ശരണം വിളിക്കുകയെന്നും യുവതികൾ ചോദിച്ചു.

പുലർച്ചെ നാലോടെയാണ് യുവതികൾ മലകയറ്റം ആരംഭിച്ചത്. കണ്ണൂര്‍ കോഴിക്കോട് മേഖലയില്‍ നിന്നുള്ള എട്ടുപേരുടെ സംഘമാണ്‌ മല കയറാനെത്തിയത്. നാലരയോടെ നീലിമലയിലെ വാട്ടര്‍ ടാങ്കിനു സമീപമെത്തിയപ്പോള്‍ പ്രതിഷേധക്കാർ ഇവരെ തടയുകയായിരുന്നു. തുടക്കത്തില്‍ കുറച്ച് പ്രതിഷേധക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് കൂടുതലാളുകള്‍ എത്തി. അസിസ്റ്റന്റ് കമ്മീഷണര്‍ എ പ്രദീപ് കുമാറെത്തി ഇവരോട് സംസാരിച്ചെങ്കിലും പിന്മാറാന്‍ ഇവര്‍ തയ്യാറായില്ല.

എന്നാൽ വ്രതം എടുത്താണ് ദർശനത്തിന് എത്തിയതെന്നും ദര്‍ശനം നടത്താതെ പിന്മാറില്ലെന്നും യുവതികൾ നിലപാടെടുത്തു. ഇതിനിടെ, പ്രതിഷേധക്കാരിൽ നിന്ന് അഞ്ചുപേരെ അറസ്റ്റ് ചെയ്തു നീക്കിയെങ്കിലും കൂടുതല്‍ പേര്‍ പ്രതിഷേധവുമായെത്തിയതോടെ യുവതികള്‍ക്ക് പോലീസ് സംരക്ഷണവലയം തീര്‍ത്തു. തുടര്‍ന്ന് മൂന്നരമണിക്കൂറിനു ശേഷം പൊലീസ് യുവതികളെ ബലംപ്രയോഗിച്ച് തിരിച്ചിറക്കുകയായിരുന്നു.

എ​ന്നാ​ൽ, ത​ങ്ങ​ളു​ടെ സ​മ്മ​ത​ത്തോ​ടെ​യ​ല്ല പൊലീസ് പ​മ്പ​യി​ലേ​ക്ക് മാ​റ്റി​യ​തെ​ന്ന് യു​വ​തി​ക​ൾ വ്യ​ക്ത​മാ​ക്കി. മുമ്പും നിരവധി യുവതികളെ പൊലീസ് ഇത്തരത്തിൽ തിരിച്ചിറക്കിയതിന്റെ വിവാദം കെട്ടടങ്ങുംമുമ്പാണ് അടുത്ത സംഭവം.