കൃത്രിമ പുരുഷ ലൈംഗികാവയവം ഉപയോഗിച്ച് പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവതി അറസ്റ്റില്‍; തുണിയും പഞ്ഞിയും ഉപയോഗിച്ചാണ് അവയവം നിര്‍മ്മിച്ചത്

പെണ്‍കുട്ടി വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ച യുവതി ഇതുപയോഗിച്ചാണ് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നത്. രണ്ടു വര്‍ഷത്തോളം പെണ്‍കുട്ടിയെ യുവതി ലൈംഗികമായി ഉപയോഗിച്ചു. തുണിയും പഞ്ഞിയുമുപയോഗിച്ച് നിര്‍മ്മിച്ച പുരുഷ ലൈംഗികാവയവം ശരീരത്തില്‍ കെട്ടിയാണ് കുട്ടിയെ പീഡിപ്പിച്ചത്

കൃത്രിമ പുരുഷ ലൈംഗികാവയവം ഉപയോഗിച്ച് പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവതി അറസ്റ്റില്‍; തുണിയും പഞ്ഞിയും ഉപയോഗിച്ചാണ് അവയവം നിര്‍മ്മിച്ചത്

കൃത്രിമ പുരുഷലൈംഗികാവയവം നിര്‍മ്മിച്ച് പതിനഞ്ചുകാരിയെ പീഡനത്തിരയാക്കിയ കേസില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി പള്ളുരുത്തിയില്‍ ചിന്നാവി എന്നു വിളിക്കുന്ന സിനി(26)യെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആണ്‍വേഷം ധരിച്ചു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് യുവതിയ്‌ക്കെതിരെ കേസെടുത്തത്. കേടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു.

അയല്‍വാസിയായ പെണ്‍കുട്ടി വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ യുവതി രണ്ട് വര്‍ഷം മുമ്പ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ രണ്ട് വര്‍ഷത്തോളം ലൈംഗിക ചൂഷണത്തിനിരയാക്കിയത്. പെണ്‍കുട്ടി എതിര്‍ത്തപ്പോഴൊക്കെ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് യുവതി ഭീഷണിപ്പെടുത്തുകയായിരുന്നു. രണ്ട് വര്‍ഷത്തോളം പെണ്‍കുട്ടിയെ യുവതി ലൈംഗികമായി ഉപയോഗിച്ചിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

പത്താംക്ലാസ് പരീക്ഷയുടെ പഠനത്തിനായി ബന്ധുവീട്ടില്‍ നിര്‍ത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ടപ്പോഴാണ് ബന്ധുക്കള്‍ക്ക് സംശയം തോന്നിയത്. സ്‌കൂള്‍ ബാഗ് പരിശോധിച്ചപ്പോള്‍ സനീഷ് എന്ന പേരില്‍ സിനി നല്‍കിയ പ്രണയലേഖനങ്ങള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിലാണ് സിനി യുവതിയാണെന്ന് പൊലീസ് കണ്ടെത്തിയത്.

തുണിയും പഞ്ഞിയുമുപയോഗിച്ച് നിര്‍മ്മിച്ച പുരുഷ ലൈംഗികാവയവം ശരീരത്തില്‍ കെട്ടിയാണ് കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി താന്‍ ആണാണെന്നും പെണ്‍വേഷം കെട്ടി നടക്കുകയാണെന്നും യുവതി പറഞ്ഞു. ആണ്‍വേഷം ധരിച്ചാല്‍ വീട്ടില്‍ ദുരന്തമുണ്ടാകുമെന്ന് മന്ത്രവാദി പറഞ്ഞതിനാലാണ് പെണ്‍വേഷം ധരിച്ചു നടക്കുന്നത് എന്നാണ് യുവതി പെണ്‍കുട്ടിയോട് പറഞ്ഞത്.

പൊലീസ് നടത്തിയ പരിശോധനയില്‍ കൃത്രിമ ലൈംഗിക അവയവം, മൊബൈല്‍ ഫോണുകള്‍, സിംകാര്‍ഡ് എന്നിവ കണ്ടെടുത്തു. പള്ളുരുത്തി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ ജി അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സിനിയെ അറസ്റ്റ് ചെയ്തത്.

Read More >>