ശ്രീലങ്കൻ യുവതിയുടെ സന്ദർശനം: വീണ്ടും ശുദ്ധിക്രിയ നടത്തില്ലെന്ന് തന്ത്രി

നേരത്ത് രണ്ട് യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ശുദ്ധിക്രിയക്കായി ഒരു മണിക്കൂര്‍ നട അടച്ചിട്ടിരുന്നു.

ശ്രീലങ്കൻ യുവതിയുടെ സന്ദർശനം: വീണ്ടും ശുദ്ധിക്രിയ നടത്തില്ലെന്ന് തന്ത്രി

ശ്രീലങ്കൻ യുവതി പ്രവേശിച്ചതുമായി ബന്ധപ്പെട്ട വാർത്തകളോട് പ്രതികരിച്ച് ശബരിമല തന്ത്രി കണ്ഠരര് രാജീവരര്. ശബരിമലയിൽ വീണ്ടും ശുദ്ധിക്രിയ നടത്തില്ലെന്ന് തന്ത്രി പറഞ്ഞു. ശ്രീലങ്കൻ യുവതി കയറിയത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ വീണ്ടും ശുദ്ധിക്രിയ നടത്തേണ്ടതില്ലെന്നും തന്ത്രി പറഞ്ഞു. യുവതി പ്രവേശനകാര്യത്തിൽ വ്യക്തതയില്ലാത്തതിനാലാണ് ശുദ്ധിക്രിയ നടത്തേണ്ടതില്ലെയെന്ന് തന്ത്രി തീരുമാനിച്ചത്.

ശ്രീലങ്കന്‍ സ്വദേശിനി ശശികല ദര്‍ശനം നടത്തിയെന്ന വാര്‍ത്തയ്ക്ക് യാതൊരു വ്യക്തതയും ഉറപ്പുമില്ല. ഈ സാഹചര്യത്തില്‍ ശുദ്ധിക്രിയ നടത്തേണ്ട ആവശ്യമില്ല. നേരത്തെ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതിന് വ്യക്തമായ തെളിവുകളുണ്ടായിരുന്നു. ദൃശ്യങ്ങളിലടക്കം അതിന് വ്യക്തതയുണ്ട്. അതിനാലാണ് നട അടച്ചിട്ട് ശുദ്ധിക്രിയ നടത്തിയത്.

എന്നാല്‍, ശശികല ദര്‍ശനം നടത്തിയതിന് വ്യക്തമായ തെളിവില്ല. മാധ്യമങ്ങള്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ മുഖം വ്യക്തമല്ല. ശശികല തന്നെയാണോ ദര്‍ശനം നടത്തിയത് എന്നതിന് ഉറപ്പില്ലാത്ത സാഹചര്യമായതിനാല്‍ ശുദ്ധിക്രിയ നടത്തേണ്ട ആവശ്യമില്ലെന്നാണ് തന്ത്രിയുടെ നിലപാട്. നേരത്ത് രണ്ട് യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ശുദ്ധിക്രിയക്കായി ഒരു മണിക്കൂര്‍ നട അടച്ചിട്ടിരുന്നു.