എട്ടാം ദിനത്തിൽ ആനക്കൂട്ടം നാട്ടിലെ പര്യടനം മതിയാക്കി; ആശ്വാസത്തോടെ വനംവകുപ്പ്

എട്ടു ദിവസമായി ജനവാസ മേഖലയില്‍ ചുറ്റിത്തിരിയുന്ന കാട്ടാന സംഘത്തെ തുരത്തുന്ന കാര്യം ഇന്നലെ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള യോഗം ചര്‍ച്ച ചെയ്തു. വനവകുപ്പ് ഉദ്യോസ്ഥർ പങ്കെടുത്തു. അതേസമയം നേരത്തെ തന്നെ ആനക്കൂട്ടം കാടു കയറേണ്ടതായിരുന്നെങ്കിലും ജനക്കൂട്ടത്തെ കണ്ട് ഭയന്ന് പലയിടത്തു നിന്നും തിരിഞ്ഞോടിയത് കൊണ്ടാണ് അത് നടക്കാതെ പോയതെന്നും ആക്ഷേപമുണ്ട്.

എട്ടാം ദിനത്തിൽ ആനക്കൂട്ടം നാട്ടിലെ പര്യടനം മതിയാക്കി; ആശ്വാസത്തോടെ വനംവകുപ്പ്

പാലക്കാട്ട് കാടിറങ്ങി വന്ന കാട്ടാനകൂട്ടം വെള്ളിയാഴ്ച രാത്രിയോടെ കാടു കയറി. രാത്രി ഒമ്പത് മണിയോടെ ധോണി വനമേഖലയുടെ ഭാഗമായ മുണ്ടൂര്‍ വടക്കുംപുറം ഭാഗത്തെ കാട്ടിലേക്കാണ് നാല് കാട്ടാനകൾ തിരികെ പോയത്. ഒമ്പത് ദിവസം മുമ്പ് മുണ്ടൂര്‍ ഭാഗത്ത് നിന്ന് കാടിറങ്ങി വന്ന കാട്ടാനകള്‍ പാലക്കാട് ജില്ലയില്‍ മലമ്പുഴ മുതല്‍ ഒറ്റപ്പാലം വരേയും തൃശ്ശൂര്‍ ജില്ലയിലെ തിരുവില്വാമല വരെയുള്ള ഭാഗത്തേക്കും എത്തിയിരുന്നു. ആനകള്‍ ഇന്നലെയോടെയാണ് മുണ്ടൂര്‍ ഭാഗത്തേക്ക് വീണ്ടുമെത്തിയത്. ആനകള്‍ ദേശീയപാത കുറുകെ കടക്കാന്‍ സാധ്യതയുള്ളതിനാല്‍ മുണ്ടൂര്‍ ഭാഗത്ത് ഇന്നലെ ദേശീയ പാതയില്‍ 200 മീറ്റര്‍ ദൂരത്തില്‍ വൈകീട്ട് അഞ്ച് മണിയോടെ ഗതാഗതം പൂര്‍ണമായും നിര്‍ത്തിയിരുന്നു.

എട്ടു ദിവസമായി ജനവാസ മേഖലയില്‍ ചുറ്റിത്തിരിയുന്ന കാട്ടാന സംഘത്തെ തുരത്തുന്ന കാര്യം ഇന്നലെ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള യോഗം ചര്‍ച്ച ചെയ്തു. വനവകുപ്പ് ഉദ്യോസ്ഥർ പങ്കെടുത്തു. അതേസമയം നേരത്തെ തന്നെ ആനക്കൂട്ടം കാടു കയറേണ്ടതായിരുന്നെങ്കിലും ജനക്കൂട്ടത്തെ കണ്ട് ഭയന്ന് പലയിടത്തു നിന്നും തിരിഞ്ഞോടിയത് കൊണ്ടാണ് അത് നടക്കാതെ പോയതെന്നും ആക്ഷേപമുണ്ട്.

വകുപ്പുകളുടെ ഏകോപനമില്ലായ്മയും ജനക്കൂട്ടത്തെ ആനക്കൂട്ടത്തിനടുത്ത് നിന്നും മാറ്റാന്‍ കഴിയാതിരുന്നതുമാണ് ആനകളെ കൂടുതല്‍ ദിവസം നാട്ടില്‍ വിഹരിക്കാനിടയായതെന്ന് വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ തന്നെ അഭിപ്രായപ്പെടുന്നുണ്ട്. ആനകളെ തുരത്താന്‍ 12 പേരടങ്ങിയ എലിഫന്റ് ട്രാക്കേഴ്‌സ് സംഘവും ഇന്നലെ വയനാട്ടില്‍ നിന്നെത്തിയിരുന്നു. രണ്ട് കുങ്കിയാനകളേയും വെള്ളിയാഴ്ച വൈകീട്ടോടെ മുണ്ടൂരില്‍ എത്തിച്ചെങ്കിലും അവയെ ലോറിയില്‍ നിന്ന് ഇറക്കും മുമ്പ് തന്നെ കാട്ടാനകള്‍ കാടു കയറി.

Read More >>