വീൽചെയറിൽ കഴിയുന്നവരുടെ ആവശ്യങ്ങൾ അം​ഗീകരിക്കുക; പ്രതിനിധി സമ്മേളനവും സെക്രട്ടറിയേറ്റ് ധർണയുമായി കൂട്ടായ്മ

പരിപാടിയിൽ കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള, വീൽചെയറിൽ കഴിയുന്ന നൂറോളം പേർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വീൽചെയറിൽ കഴിയുന്നവരുടെ അതിജീവനത്തിനുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനം സർക്കാരിന് സമർപ്പിക്കുകയും ചെയ്യും.

വീൽചെയറിൽ കഴിയുന്നവരുടെ ആവശ്യങ്ങൾ അം​ഗീകരിക്കുക; പ്രതിനിധി സമ്മേളനവും സെക്രട്ടറിയേറ്റ് ധർണയുമായി കൂട്ടായ്മ

വീൽചെയറിൽ ജീവിതം നയിക്കേണ്ടി വരുന്നവരുടെ വിവിധ ആവശ്യങ്ങൾ സർക്കാർ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പ്രതിനിധി സമ്മേളനവും സെക്രട്ടറിയേറ്റ് ധർണയും നടത്താനൊരുങ്ങി ഓൾ കേരള വീൽചെയർ അസോസിയേഷൻ. ഭിന്നശേഷി വകുപ്പ് മന്ത്രിയെ നിയമിക്കുക, വിവിധ അസുഖങ്ങളാലും അപകടങ്ങളാലും ജീവിതകാലം മുഴുവൻ വീൽചെയറിൽ കഴിയേണ്ടി വരുന്നവർക്ക് ആധുനിക രീതിയിൽ കേരളത്തിൽ സ്പൈനൽ റിഹാബിലിറ്റേഷൻ സെന്റർ ആരംഭിക്കുക, എല്ലാ സർക്കാർ- പൊതുമേഖല- സ്വകാര്യ മേഖലകളും വീൽചെയർ സൗഹൃദമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമ്മേളനവും ധർണയും.

സംസ്ഥാന പ്രതിനിധി സമ്മേളനം ഈ മാസം 13നും സെക്രട്ടറിയേറ്റ് ധർണ 14നുമാണ് നടക്കുക. പരിപാടിയിൽ കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള, വീൽചെയറിൽ കഴിയുന്ന നൂറോളം പേർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വീൽചെയറിൽ കഴിയുന്നവരുടെ അതിജീവനത്തിനുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനം സർക്കാരിന് സമർപ്പിക്കുകയും ചെയ്യും.

വീൽചെയറിൽ കഴിയുന്ന കേരളത്തിലെ ആയിക്കണക്കിന് ആളുകളും അവരുടെ കുടുംബങ്ങളും സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട് ഒറ്റപ്പെട്ടു പോകാതിരിക്കാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കാനുമായി രൂപീകൃതമായ സംഘടനയാണ് ഓൾ കേരള വീൽചെയർ അസോസിയേഷൻ.

Read More >>