വെല്‍ഫെയര്‍ പാര്‍ട്ടിക്കാര്‍ ഇത്തവണ മലപ്പുറത്ത് വോട്ടു ചെയ്യില്ല; പൊളിഞ്ഞത് കുഞ്ഞാലിക്കുട്ടിയുടെ പദ്ധതി

വെൽഫെയര്‍ പാര്‍ട്ടി മലപ്പുറത്ത് സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതിന് പിന്നില്‍ യുഡിഎഫിനു വോട്ടു മറിക്കാനാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ നിര്‍ദേശപ്രകാരമാണ് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്താതിരുന്നത്. ഫലത്തില്‍ ഇത് കുഞ്ഞാലിക്കുട്ടിക്കു വേണ്ടിത്തന്നെയായിരുന്നു. എന്നാല്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഈ തീരുമാനം മറികടന്നാണ് വോട്ടു ചെയ്യേണ്ടെന്ന് തീരുമാനിച്ചതെന്നാണ് വിവരം.

വെല്‍ഫെയര്‍ പാര്‍ട്ടിക്കാര്‍ ഇത്തവണ മലപ്പുറത്ത് വോട്ടു ചെയ്യില്ല; പൊളിഞ്ഞത് കുഞ്ഞാലിക്കുട്ടിയുടെ പദ്ധതി

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ ദളമായ വെല്‍ഫെയര്‍ പാര്‍ട്ടി അംഗങ്ങളും അനുഭാവികളും ഇത്തവണ വോട്ടു ചെയ്യില്ല. ഇതുസംബന്ധിച്ച് മലപ്പുറത്ത് നടന്ന കണ്‍വെന്‍ഷനിലാണ് തീരുമാനം. വെൽഫെയര്‍ പാര്‍ട്ടി മലപ്പുറത്ത് സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതിനു പിന്നില്‍ യുഡിഎഫിന് വോട്ടുമറിക്കാനാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ നിര്‍ദേശപ്രകാരമാണ് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്താതിരുന്നത്. ഫലത്തില്‍ ഇത് കുഞ്ഞാലിക്കുട്ടിക്കു വേണ്ടിത്തന്നെയായിരുന്നു. എന്നാല്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഈ തീരുമാനം മറികടന്നാണ് വോട്ടു ചെയ്യേണ്ടെന്ന് തീരുമാനിച്ചതെന്നാണ് വിവരം.

വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഇവിടെ 12,000ത്തോളം വോട്ടുകളുണ്ടെന്നാണ് അവകാശവാദം. കഴിഞ്ഞതവണ 29,ി216 വോട്ടുകളാണ് മലപ്പുറം മണ്ഡലത്തില്‍ നിന്നു വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കു ലഭിച്ചിരുന്നത്. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഇത് അവിശ്വസനീയമായിരുന്നു. അതേസമയം, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ നാല് നിയോജകമണ്ഡലങ്ങളില്‍ മത്സരിച്ചപ്പോള്‍ പതിനായിരത്തിനു താഴെയാണ് മൊത്തം ലഭിച്ച വോട്ടുകള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മതവിശ്വാസിയല്ലാത്ത പി കെ സൈനബയ്ക്ക് ലഭിക്കേണ്ട വോട്ടുകളാണ് അധികവും വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കു ലഭിച്ചത്.

ജമാഅത്തെ ഇസ്ലാമി പൊതുവെ ലീഗ് വിരുദ്ധ നിലപാടാണ് കാലങ്ങളായി സ്വീകരിച്ചുപോരുന്നത്. മറ്റൊരു വഴിയില്ലാത്തതിനാല്‍ ഇടതുപക്ഷത്തെ പിന്തുണച്ചു വന്നിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി രൂപീകരിച്ചതിനു ശേഷം നിര്‍ണയകമായൊരു ഉപതെരഞ്ഞെടുപ്പില്‍ നിന്നു മാറിനില്‍ക്കുന്നത് തന്നെ ഇത് ആദ്യമായാണ്. അതേസമയം, പി കെ കുഞ്ഞാലിക്കുട്ടിയോട് അനുകൂലമായ സമീപനമാണ് ജമാഅത്തെ ഇസ്ലാമിയുടേത്. മൂന്നു തവണ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ കൂടിയാണ് മലപ്പുറം വിഷയത്തില്‍ തീരുമാനമെടുത്തത്. ഇന്നു രാവിലെ മുതല്‍ മലപ്പുറത്തെ ഏഴു നിയോജക മണ്ഡലങ്ങളിലും കണ്‍വെന്‍ഷന്‍ നടത്തിയാണ് വോട്ടു ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്.

വിഷയം പ്രവര്‍ത്തകര്‍ക്ക് വിശദീകരിക്കാനാണ് നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്തത്. ലീഗിനെ പിന്തുണയ്ക്കുന്നതിനോട് അണികള്‍ക്കു കാര്യമായ താല്‍പര്യമുണ്ടായിരുന്നില്ല. ജിഷ്ണുവിന്റെ കുടുംബത്തിനു നേർക്കുള്ള പൊലീസ് നടപടിയ്‌ക്കെതിരെ വ്യാപക പ്രതിഷേധമുയരുന്നതിനിടെ ഇടതുപക്ഷത്തെയും പിന്തുണയ്‌ക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ പിന്നീട് എത്തിച്ചേരുകയായിരുന്നു. ലീഗിനോടു പരമ്പരാഗതമായുള്ള വെറുപ്പായിരുന്നെങ്കില്‍ ഇടതുപക്ഷത്തിനു തിരിച്ചടിയായത് പൊലീസ് നടപടിയും മറ്റുമാണ്.

2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത് മത്സരിച്ച കെ ടി ജലീലിലായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ. പിഡിപിയുടെ പിന്തുണ എല്‍ഡിഎഫിനാണെന്നു പ്രഖ്യാപിച്ചിരുന്നു. പിഡിപിക്ക് പൊന്നാനി മണ്ഡലത്തിലാണ് കാര്യമായി വോട്ടുകളുള്ളത്. മലപ്പുറം മണ്ഡലത്തില്‍ കുറവാണെങ്കില്‍പോലും ഇടതുപക്ഷത്തിന് ഇത് ഗുണകരമാകും. എസ്ഡിപിഐ മനഃസാക്ഷി വോട്ടെന്നു പറയുമ്പോഴും ലക്ഷ്യം മുസ്ലിംലീഗിനെ പിന്തുണയ്ക്കുകയെന്നതു തന്നെ. കഴിഞ്ഞതവണ 47,270 വോട്ടുകളാണ് എസ്ഡിപിഐ പിടിച്ചത്. ഇതില്‍ നല്ലൊരു ശതമാനവും യുഡിഎഫിന് ലഭിക്കേണ്ട വോട്ടുകളായിരുന്നു.