ഒറ്റദിവസം കൊണ്ടു ശേഖരിച്ചത് 140 ട​ണ്‍ മാലിന്യം; തിരുവനന്തപുരം കോർപ്പറഷേന്റെ മാലിന്യം ശേഖരണ പരിപാടി വൻ വിജയം

അ​ജൈ​വ മാ​ലി​ന്യങ്ങളായ പ്ലാസ്റ്റി​ക്, കു​പ്പി മാ​ലി​ന്യ​ങ്ങ​ൾ, ട്യൂ​ബ് ലൈ​റ്റ് തുടങ്ങിയവയാണ് ജനങ്ങളിൽ നിന്നും കോർപ്പറേഷൻ ശേഖരിച്ചത്. ശേ​ഖ​രി​ച്ച 140 ട​ണ്‍മാ​ലി​ന്യ​ത്തി​ൽ 32 ട​ണ്‍ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​മാ​യി​രു​ന്നുവെന്നു കോർപ്പറേഷൻ വക്താവ് പറഞ്ഞു. കുപ്പി മാലന്യമായി 98 ട​ണ്ണും, 10 ട​ണ്‍ ട്യൂ​ബ് ലൈ​റ്റ് മാലിന്യങ്ങളും ലഭിച്ചു.

ഒറ്റദിവസം കൊണ്ടു ശേഖരിച്ചത് 140 ട​ണ്‍ മാലിന്യം; തിരുവനന്തപുരം കോർപ്പറഷേന്റെ മാലിന്യം ശേഖരണ പരിപാടി വൻ വിജയം

തിരുവനന്തപുരം കോർപ്പറേഷൻ ആവിഷ്കരിച്ച മാലിന്യ ശേഖരണ പരിപാടി വൻ വിജയം. കോർപ്പറേഷന്റെ 11 കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി​യ മാ​ലി​ന്യ​ശേ​ഖ​ര​ണ​ത്തി​ലൂ​ടെ ഒ​റ്റ ദി​വ​സം കൊ​ണ്ട് ശേ​ഖ​രി​ച്ച​ത് 140 ട​ണ്‍ അ​ജൈ​വ മാ​ലി​ന്യ​മാ​ണ്. മാലിന്യ ശേഖരണ കേന്ദ്രങ്ങളിൽ വൻ തിരക്കാണ് അ‌നുഭവപ്പെട്ടത്. മാ​ലി​ന്യം വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി റസി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ളും ന​ഗ​ര​വാ​സി​ക​ളും തങ്ങളുടെ വാഹനങ്ങളുമായി രംഗത്തിറങ്ങിയതോടെ പലസ്ഥലത്തും രൂക്ഷമായ ഗതാഗതക്കുരുക്കും അ‌നുഭവപ്പെട്ടു.

അ​ജൈ​വ മാ​ലി​ന്യങ്ങളായ പ്ലാസ്റ്റി​ക്, കു​പ്പി മാ​ലി​ന്യ​ങ്ങ​ൾ, ട്യൂ​ബ് ലൈ​റ്റ് തുടങ്ങിയവയാണ് ജനങ്ങളിൽ നിന്നും കോർപ്പറേഷൻ ശേഖരിച്ചത്. ശേ​ഖ​രി​ച്ച 140 ട​ണ്‍മാ​ലി​ന്യ​ത്തി​ൽ 32 ട​ണ്‍ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​മാ​യി​രു​ന്നുവെന്നു കോർപ്പറേഷൻ വക്താവ് പറഞ്ഞു. കുപ്പി മാലന്യമായി 98 ട​ണ്ണും, 10 ട​ണ്‍ ട്യൂ​ബ് ലൈ​റ്റ് മാലിന്യങ്ങളും ലഭിച്ചു.

ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ഏ​ർ​പ്പെ​ടു​ത്തി​യ 11 കേ​ന്ദ്ര​ങ്ങ​ളി​ലാണ് മാലിന്യം സ്വവീകരിച്ചത്. രാ​വി​ലെ എ​ട്ട് മു​ത​ൽ 12 വ​രെ​യാ​യി​രു​ന്നു കൗ​ണ്ട​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം. ഓ​രോ കേ​ന്ദ്ര​ങ്ങ​ളി​ലും മൂ​ന്ന് വീ​തം കൗ​ണ്ട​റു​ക​ൾ സ​ജ്ജീ​ക​രി​ച്ചാ​ണ് അ​ജൈ​വ മാ​ലി​ന്യ ശേ​ഖ​ര​ണം ന​ട​ത്തി​യ​ത്. ഇതിൽ വ​ഞ്ചി​യൂ​ർ, പൈ​പ്പി​ൻ​മൂ​ട്, ജ​ഗ​തി , ക​ഴ​ക്കൂ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ലെ കേന്ദ്രങ്ങളിൽ മാ​ലി​ന്യ​വു​മാ​യി എ​ത്തി​യ​വ​രു​ടെ തി​ര​ക്ക് നി​യ​ന്ത്രാ​ണാ​തീ​ത​മാ​യി.

കോർപ്പറേഷനകത്തുള്ള റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​കളും മാലിന്യശഖേരണത്തിനു സജീവമായി രംഗത്തിറങ്ങി. ക​ഴ​ക്കൂ​ട്ട​ത്ത് ടെ​ക്നോ​പാ​ർ​ക്കി​ലെ പ​രി​സ്ഥി​തി സം​ഘ​ട​ന പ്ര​കൃ​തി​യും രംഗത്തുണ്ടായിരുന്നു. ശേ​ഖ​രി​ച്ച മാ​ലി​ന്യ​ങ്ങ​ളി​ൽ 18 ട​ണ്‍ റീ ​സൈ​ക്കി​ളിം​ഗ് ന​ട​ത്തു​ന്ന​തി​നാ​യി ഇ​ന്ന​ലെ ത​ന്നെ കൊ​ണ്ട് പോ​യെന്ന് കോർപ്പറേഷൻ അ‌ധികൃതർ അ‌റിയിച്ചു. ബാക്കി മാലിന്യയങ്ങൾ കോ​ർ​പ​റേ​ഷ​ൻ വാ​ഹ​ന​ങ്ങ​ളി​ൽ സൂ​ക്ഷി​ച്ചി​രിക്കുകയാണ്. ഇവ അ‌ടുത്ത ദിവസം തന്നെ റീ​സൈ​ക്കി​ളിം​ഗ് ഏ​ജ​ൻ​സി​ക​ൾ​ക്ക് കൈ​മാ​റുമെന്നും കോർപ്പറേഷൻ അ‌ധികൃതർ പറഞ്ഞു.

ഇതിനിടെ ചിലർ നി​ർ​ദേ​ശം ലം​ഘി​ച്ച് എ​ല്ലാ മാ​ലി​ന്യ​ങ്ങ​ളും കൊ​ണ്ട് വ​ന്ന​ത് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ചുവെന്ന് മേയർ പ്രശാന്ത് പറഞ്ഞു.
ഏ​തൊ​ക്കെ മാ​ലി​ന്യം കൊ​ണ്ട് വ​ര​ണ​മെ​ന്ന് അ​റി​യി​പ്പ് നേ​ര​ത്തെ ന​ൽ​കി​യി​ട്ടും ചിലർ മറ്റുമാലിന്യങ്ങൾ കൂടി കൊണ്ടുവരികയായിരുന്നു. തുടർന്നുള്ള മാലിന്യയ ശേ​ഖ​ര​ണ പ​രി​പാ​ടി​ക​ളി​ൽ ഇ​ത്ത​രം പ്ര​വ​ണ​ത ഒ​ഴി​വാ​ക്ക​ണ​മെന്നും പ്രശാന്ത് അ‌റിയിച്ചു.

കൂടാതെ പ​ഴ​യ ചെ​രു​പ്പു​ക​ൾ, ബാ​ഗ്, ഇ -മാ​ലി​ന്യം എ​ന്നി​വ ശേ​ഖ​രി​ക്കാൻ അ‌ടുത്തുതന്നെ നഗരസഭയുടെ നേതൃത്വവത്തിൽ നടപടി ​കൈക്കൊള്ളുമെന്നും മേയർ പറഞ്ഞു.

Read More >>