വാഗമണ്ണിൽ വൻതോതിൽ ഭൂമി കൈയ്യേറ്റം; കൈയ്യേറിയത് 40 ഏക്കറോളം

കൂട്ടിക്കല്‍ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 79- ല്‍ വരുന്ന റീ സര്‍വേ നമ്പരുകളായ 73, 71, 74, 1 എന്നിവിടങ്ങളിലാണ് സര്‍ക്കാര്‍ ഭൂമി കൈയേറിയത്. പലര്‍ ചേര്‍ന്നാണ് കൈയ്യേറ്റം നടത്തിയിരിക്കുന്നത്.

വാഗമണ്ണിൽ വൻതോതിൽ ഭൂമി കൈയ്യേറ്റം; കൈയ്യേറിയത് 40 ഏക്കറോളം

കാഞ്ഞിരപ്പള്ളി താലൂക്കിലെ കൂട്ടിക്കല്‍ തങ്ങള്‍പാറയിലെ വന്‍മലയില്‍ 40 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറി റിസോര്‍ട്ട് നിര്‍മിച്ചതായി ആരോപണം.വിവിധ സര്‍വ്വേ നമ്പറുകളിലായി വ്യാജരേഖ ഉണ്ടാക്കിയാണ് ഭൂമി കൈയ്യേറ്റം നടത്തിയിരിക്കുന്നത്. വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ടെങ്കിലും റോഡ് നിര്‍മ്മാണമടക്കമുള്ള പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്.

ഇടുക്കിയിലെ വിവാദ കൈയ്യേറ്റ കുടുംബമായ വെള്ളൂക്കുന്നേല്‍ കുടുംബത്തിനും ഇവിടെ സ്ഥലമുണ്ട്. ജോസഫ് വെള്ളൂക്കുന്നേലിന്റെ മകന്‍ പിജെ ജേക്കബ് എന്നയാള്‍ ആറേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയതായാണ് ലഭിക്കുന്ന വിവരം. വ്യാജരേഖകളുടെ സഹായത്തോടെ ഇതിന് പട്ടയവും സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ ഇയാള്‍ മറ്റൊരാളുടെ പേരില്‍ അഞ്ചരയേക്കര്‍ സ്ഥലം കൈയ്യേറിയതായും വിവരമുണ്ട്.

കൂട്ടിക്കല്‍ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 79- ല്‍ വരുന്ന റീ സര്‍വേ നമ്പരുകളായ 73, 71, 74, 1 എന്നിവിടങ്ങളിലാണ് സര്‍ക്കാര്‍ ഭൂമി കൈയേറിയത്. പലര്‍ ചേര്‍ന്നാണ് കൈയ്യേറ്റം നടത്തിയിരിക്കുന്നത്.

എന്നാല്‍ തങ്ങള്‍പ്പാറയില്‍ കൈയ്യേറ്റമില്ലെന്നാണ് കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ പറയുന്നത്. പൂവരണി ദേവസ്വത്തിന്‌റേതായിരുന്ന ഈ പ്രദേശത്തിന് '1983-'85 കാലഘട്ടത്തില്‍ ലാന്‍ഡ് ട്രിബ്യൂണലാണ് പട്ടയം നല്‍കിയിരിക്കുന്നതെന്നും തഹസില്‍ദാര്‍ പറയുന്നു.
Story by