സമരക്കാര്‍ക്ക് പിന്തുണയുമായി കാനം ഇന്നു വെെപ്പിനില്‍

വൈപ്പിന്‍ ഐഒസി സമരത്തിന് പിന്‍തുണയുമായി കാനം രാജേന്ദ്രന്‍ ഇന്ന് സമരക്കാരെ സന്ദര്‍ശിക്കും. ജനകീയ സമരങ്ങളെ ചോരയില്‍ മുക്കി കൊല്ലാമെന്ന് കരുത്തുന്നത് ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ നയമല്ലെന്ന് കാനം രാജേന്ദ്രന്‍.

സമരക്കാര്‍ക്ക് പിന്തുണയുമായി കാനം ഇന്നു വെെപ്പിനില്‍


ഇടതുപക്ഷ ഭരണത്തിനു വഴിയൊരുക്കിയതു തന്നെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെതിരെ നടന്ന ജനകീയ സമരങ്ങളാണെന്ന് സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തി സിപി ഐ സംസ്ഥാന സെക്രട്ടറി. സ്ത്രീകളെയും കുട്ടികളെയും തല്ലിചതക്കുന്നതും പ്രായമായവരെ പോലും ലാത്തി ചാര്‍ജ്ജ് നടത്തുന്നതും നരനായാട്ടാണ്. സമരത്തിന് തീവ്രവാദ ബന്ധം ആരോപിക്കുന്നത് പൊലീസ് അവരുടെ ഭാഗം ന്യായികരിക്കാനുമാണ്. അതൊന്നും അംഗീകരിക്കാനാവില്ലെന്നും കാനം പറഞ്ഞു.


സമരത്തിനെതിരെ പൊലീസ് നേരിട്ട രീതിക്കെതിരെ ശക്തമായ വിമര്‍ശനവുമായി ജനയുഗം മുഖപ്രസംഗം എഴുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐ സംസ്ഥാന സെക്രട്ടറി സമരത്തിന് പിന്‍തുണയുമായി സമരക്കാരെ സന്ദര്‍ശിക്കാന്‍ വരുന്നത്.

Read More >>