ട്രോളെന്ന പേരിൽ അശ്ലീലവും വ്യക്തിഹത്യയും സ്ത്രീവിരുദ്ധതയും; കടുത്ത നടപടികളുമായി സംസ്ഥാന സർക്കാർ

പരിഹാസമെന്ന പേരിൽ സ്ത്രീകളുടെ ഫോട്ടോ സഹിതം ഹീനമായ അശ്ലീലം എഴുതിപ്പിടിപ്പിച്ച ഫേസ് ബുക്ക് പോസ്റ്റിനെ ട്രോളുകളുടെ ഗണത്തിൽ പെടുത്താൻ കഴിയില്ലെന്ന നിലപാടിലാണ് പോലീസ്. വ്യക്തിയെയും കുടുംബത്തെയും വ്യക്തമായി തിരിച്ചറിയാവുന്ന തരത്തിൽ ഫോട്ടോയടക്കം എല്ലാ സൂചനകളും പോസ്റ്റിലുണ്ട്. ഇത്തരക്കാർക്കെതിരെ നടപടി ആരംഭിച്ചതിനെ ട്രോൾ പേജുകൾ നിയന്ത്രിക്കാൻ പൊലീസ് ഒരുങ്ങുന്നു എന്ന വ്യാഖ്യാനവും നൽകുന്നുണ്ട്. ചില മാധ്യമങ്ങൾ അത്തരത്തിൽ വാർത്തകളും നൽകി.

ട്രോളെന്ന പേരിൽ അശ്ലീലവും വ്യക്തിഹത്യയും സ്ത്രീവിരുദ്ധതയും; കടുത്ത നടപടികളുമായി സംസ്ഥാന സർക്കാർ

ട്രോളെന്ന പേരിൽ കടുത്ത അശ്ലീലവും വ്യക്തിഹത്യയും സ്ത്രീവിരുദ്ധതയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിലപാടുകളുമായി സർക്കാർ. വിവിധ പരാതികളിലായി കടുത്ത നടപടികൾക്കൊരുങ്ങുകയാണ് കേരളാപൊലീസിന്റെ സൈബർ സെൽ വിഭാഗം.

മലപ്പുറം താനൂർ അക്രമങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ പൊതുവേദിയിൽ സന്ദർശിച്ച മുസ്ലിം പെൺകുട്ടിയെയും കുടുംബത്തിനേയും ക്രൂരമായി അവഹേളിച്ച ഫെയ്‌സ്ബുക്ക് അക്കൗണ്ടിനും അതു പ്രചരിപ്പിച്ചവർക്കുമെതിരെ സൈബർ സെൽ നടപടി തുടങ്ങി. കേസന്വേഷണത്തിന്റെ ഭാഗമായി ബന്ധപ്പെട്ടവർക്ക് പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.

പരിഹാസമെന്ന പേരിൽ സ്ത്രീകളുടെ ഫോട്ടോ സഹിതം ഹീനമായ അശ്ലീലം എഴുതിപ്പിടിപ്പിച്ച ഫേസ് ബുക്ക് പോസ്റ്റിനെ ട്രോളുകളുടെ ഗണത്തിൽ പെടുത്താൻ കഴിയില്ലെന്ന നിലപാടിലാണ് പോലീസ്. വ്യക്തിയെയും കുടുംബത്തെയും വ്യക്തമായി തിരിച്ചറിയാവുന്ന തരത്തിൽ ഫോട്ടോയടക്കം എല്ലാ സൂചനകളും പോസ്റ്റിലുണ്ട്. ഇത്തരക്കാർക്കെതിരെ നടപടി ആരംഭിച്ചതിനെ ട്രോൾ പേജുകൾ നിയന്ത്രിക്കാൻ പൊലീസ് ഒരുങ്ങുന്നു എന്ന വ്യാഖ്യാനവും നൽകുന്നുണ്ട്. ചില മാധ്യമങ്ങൾ അത്തരത്തിൽ വാർത്തകളും നൽകി.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും അധിക്ഷേപിച്ചുകൊണ്ടു അശ്ലീലപോസ്റ്റിട്ട യൂത്ത് കോൺഗ്രസ് - കെഎസ്‌യു പ്രവർത്തകനായ പതിനാറുകാരനെ വിതുര പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബത്തിലെ സ്ത്രീകളെ അപമാനിച്ചതിനു പിന്നിൽ മുതിർന്നവരുടെ പങ്കാളിത്തമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. പ്രായപൂർത്തിയാവാത്ത പ്രതിയായതിനാൽ ജുവനൈൽ ജസ്റ്റീസ് ബോർഡിന് മുന്നിൽ ഇന്ന് തന്നെ ഹാജരാക്കും.